Image

ആന്റോയെ പുച്ഛിച്ചു തള്ളും, ഇടതിനേയും വെട്ടി, പത്തനംതിട്ടയില്‍ താമര വിരിയാന്‍ സാധ്യത (എബി മക്കപ്പുഴ)

Published on 02 April, 2019
ആന്റോയെ പുച്ഛിച്ചു തള്ളും, ഇടതിനേയും വെട്ടി, പത്തനംതിട്ടയില്‍ താമര വിരിയാന്‍ സാധ്യത (എബി മക്കപ്പുഴ)
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി, അടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പത്തനംതിട്ട ലോകസഭാ നിയോജകമണ്ഡലം.
ഇതില്‍ നാലു നിയമസഭാ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പവും രണ്ട് മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പവുമാണ്. പൂഞ്ഞാര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച പി സി ജോര്‍ജാണ് വിജയിച്ചത്.
യുഡിഎഫിനായി ആന്റോ ആന്റണി വീണ്ടും മത്സരരംഗത്തിറങ്ങിയപ്പോള്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ അട്ടിമറി വിജയം നേടിയ വീണ ജോര്‍ജിനെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയത്. നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കെ സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
ശബരിമല യുവതീപ്രവേശന വിഷയത്തിലുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട.
2008ലെ മണ്ഡലം പുനഃക്രമീകരണത്തില്‍ രൂപീകൃതമായ മണ്ഡലമാണിത്. ക്രൈസ്തവ സഭക്ക് സ്വാധീനമുള്ള മണ്ഡലം. എന്‍എസ്എസ്, എസ്എന്‍ഡിപി സംഘടനകള്‍ക്കും വേരോട്ടമുണ്ട്.
2009ല്‍ ബിജെപി സ്ഥാനാര്‍ഥി ബി രാധാകൃഷ്ണമോനോന്‍ നേടിയത് 56,294 വോട്ട്. 2014ല്‍ എം ടി രമേശ് പിടിച്ചത് 1,38,954 വോട്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വിഹിതത്തില്‍ വര്‍ധനവുണ്ടായി. ഏഴു നിയമസഭാ മണ്ഡലങ്ങളിലായി 1,91,576 വോട്ടുകളാണ് ബിജെപി നേടിയത്. ശബരിമല വിഷയം ഇത്തവണ മണ്ഡലത്തില്‍ അട്ടിമറി വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെയും കണക്കെടുത്താല്‍ ബിജെപി ഒഴികെയുള്ള കക്ഷികള്‍ക്കെല്ലാം പത്തനംതിട്ടയില്‍ വോട്ടുകുറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 51.21 ശതമാനത്തില്‍ നിന്ന് 42.07 ശതമാനത്തിലെത്തി. സിപിഎമ്മിന്റെ വോട്ട് വിഹിതം 37.26 ശതമാനത്തില്‍ നിന്ന് 35.48 ആയി. അതേസമയം, ബിജെപിയുടേത് 7.06 ശതമാനത്തില്‍ നിന്ന് 16.29 ശതമാനമായി ഉയര്‍ന്നു.
ഇക്കുറി ശക്തമായ ഒരു ത്രികോണ മത്സരമാണ് പത്തനംതിട്ട മണ്ഡലത്തില്‍ നടക്കുക. ശബരി മല പ്രശ്‌നനത്തില്‍ കൂടുതല്‍ ജന ശ്രദ്ധ പിടിച്ചു പറ്റിയ മണ്ഡലം.ഹിന്ദു മത വിശ്വാസികള്‍ ഒന്നടങ്കം ശബരി മല പ്രശ്‌നനത്തില്‍ വിരുദ്ധ നയം സ്വീകരിച്ചവര്‍ക്കെതിരെ അണി നിരക്കും എന്നതില്‍ ഒട്ടും സംശയം വേണ്ട.
മലയര കര്‍ഷകരുടെ നാടായ പത്തനംതിട്ടയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വേണ്ടത്ര വികസനം നടന്നിട്ടില്ല. ഇടതും വലതും മാറി മാറി വിജയിച്ചിട്ടും അവഗണന മാത്രമാണ് പത്തനംതിട്ട മണ്ഡലത്തിന്.
കഴിഞ്ഞ തണ്ടു തവണ ലോക സഭയെ പ്രതിനിധീകരിച്ച ശ്രീ ആന്റോ സ്വന്തം മണ്ഡലത്തിന് വേണ്ടി കാര്യമായി ഒന്നും തന്നെ ചെയ്തിട്ടില്ല. ഇക്കുറി വോട്ടറുമാര്‍ അദ്ദേഹത്തെ പുച്ഛിച്ചു തള്ളും എന്നതിന് തെല്ലും സംശയം വേണ്ട,
ഇടതു സ്ഥാനാര്‍ഥി വീണ ജോര്‍ജ് ആറമ്മുള നിയമ സഭ മണ്ഡലത്തില്‍ ജന സമ്മതി നേടിയവളാണെങ്കിലും ഇടതു ചിന്താഗതികളെ എതിര്‍ക്കുന്നവരാണ് പത്തനംതിട്ടയിലെ 65 ശതമാനം ആള്‍ക്കാരും.
ഇപ്പോഴത്തെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ ബി ജെ പി യുടെ സ്ഥാനാര്‍ഥി കെ സുരേന്ദ്രന് സാധ്യതകള്‍ ഏറെയാണ്.
പ്രധാന കാരണം ശബരിമല പ്രശനത്തില്‍ ബി ജെ പി നേടിയെടുത്ത ഹിന്ദു വിശ്വാസികളുടെ ഐക്യനിര.
രണ്ടാമതായി പൂഞ്ഞാര്‍ എം ല്‍ എ പി സി ജോര്‍ജുമായുള്ള ബി ജെ പി സഖ്യം.ഇടതു വലതു പക്ഷങ്ങള്‍ കറിവേപ്പില പോലെ തള്ളിയ പി സി ക്കു പൂഞ്ഞാറില്‍ ആരാധകരുടെ എണ്ണം ലക്ഷത്തിലേറെ ആണ്. മാത്രമല്ല പി സി യുടെ കുടുംബ ശാഖയായ ചെറുവാഴകുന്നേല്‍, കാരക്കാട്, പുന്നമൂട്, ചെത്തോങ്കര,താന്നിമൂട്ടില്‍ ,പുതുവേലില്‍, പൂവേലില്‍ തുടങ്ങിയ കുടുംബക്കാരും ചര്‍ച്ചക്കാരുമായി ഏഴായിരത്തിലേറെ വോട്ടറുമാര്‍ റാന്നിയിലുണ്ട്. ചുരുക്കത്തില്‍ പി സി യുമായുള്ള ബി ജെ പി യുടെ ഇപ്പോഴത്തെ അടുപ്പം സുരേന്ദ്രന്റ വിജയ സാധ്യത തള്ളി കളയാനാവില്ല.
ബി ജെപി യുടെ നയങ്ങളില്‍ ക്രൈസ്തവ സമൂഹം ഒരു തരത്തില്‍ പോലും യോജിക്കുന്നില്ല എന്നത് വാസ്തവം തന്നെ.പക്ഷെ ബി ജെ പി ഭരണകൂടം മാര്‍ത്തോമാ സഭയിലെ ബിഷപ്പിനെ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചത് ശ്രേധേയമാണ്. പത്തനംതിട്ടയില്‍ ക്രൈസ്തവ വിഭാഗങ്ങളില്‍ മാര്‍ത്തോമാ സഭക്കു നിര്ണായകരമായ സ്വാധീനം ഉണ്ടെന്നുള്ളത് സത്യം തന്നെ. പ്രൊ. പി ജെ കുര്യന്‍ മാര്‍ത്തോമാ സഭ വിശ്വാസിയാണ്. അദ്ദേഹത്തെ കറിവേപ്പില പോലെ കോണ്‍ഗ്രസുകാര്‍ സീറ്റു വിഭജനത്തില്‍ തള്ളി കളഞ്ഞതു മാര്‍ത്തോമാ സഭ വിശ്വാസികളെ അല്പം ചൊടിപ്പിച്ചിട്ടുണ്ട്.
കുമ്മനത്തിന്റെ ഒഴിവിലേക്ക് മിസോറാമിലെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പി ജെ കുര്യന് ബി ജെപി ഓഫര്‍ കൊടുത്തതും എന്തൊക്കെയോ ബി ജെ പി നേതൃത്വം മുന്നില്‍ കണ്ടു കൊണ്ടാണെന്നു വിശ്വസിക്കാതിരിക്കാന്‍ മേലാ.
എന്തായാലും പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ ഒരു അത്ഭുതം സംഭവിക്കാനുള്ള സാധ്യത ! കാത്തിരുന്നു കാണാം

ആന്റോയെ പുച്ഛിച്ചു തള്ളും, ഇടതിനേയും വെട്ടി, പത്തനംതിട്ടയില്‍ താമര വിരിയാന്‍ സാധ്യത (എബി മക്കപ്പുഴ)ആന്റോയെ പുച്ഛിച്ചു തള്ളും, ഇടതിനേയും വെട്ടി, പത്തനംതിട്ടയില്‍ താമര വിരിയാന്‍ സാധ്യത (എബി മക്കപ്പുഴ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക