Image

ചരിത്രത്തിലാദ്യമായി ചിക്കൊഗൊ മേയര്‍ പദവിയില്‍ 'ഓപ്പന്‍ലി ഗെ' ആഫ്രിക്കന്‍ അമേരിക്കന്‍ വനിത ലോറി ലൈറ്റ് ഫുട്ട്

പി.പി. ചെറിയാന്‍ Published on 03 April, 2019
 ചരിത്രത്തിലാദ്യമായി ചിക്കൊഗൊ മേയര്‍ പദവിയില്‍ 'ഓപ്പന്‍ലി ഗെ' ആഫ്രിക്കന്‍ അമേരിക്കന്‍ വനിത ലോറി ലൈറ്റ് ഫുട്ട്
ചിക്കാഗൊ: ഏപ്രില്‍ 2ന് ചിക്കാഗൊ മേയര്‍ റണ്‍ ഓഫ് മത്സരത്തില്‍ ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍ അമേരിക്കന്‍ വനിത ലോറി ലൈറ്റ് ഫുട്ടിന് വിജയം.
രണ്ട് ആഫ്രിക്കന്‍ അമേരിക്കന്‍ വനിതകള്‍ തമ്മിലായിരുന്നു റണ്‍ഓഫ് മത്സരം. ടോണി പ്രിക് വിങ്കിളിനെയാണ് ലോറി പരാജയപ്പെടുത്തിയത്. ഏപ്രില്‍ 2ന് രാത്രിയിലായിരുന്നു ഫലപ്രഖ്യാപനം.

അമേരിക്കന്‍ സിറ്റികളിലെ മൂന്നാമത്തെ ഏറ്റവും വലിയ സിറ്റിയായ ചിക്കാഗൊ മേയര്‍ തിരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ന് തിരഞ്ഞെടുക്കപ്പെട്ട മേയര്‍ ലോറി ലൈറ്റ് ഫുട്ട് 'ഓപ്പന്‍ലി ഗെ' കൂടിയാണ് 2.7 മില്യണ്‍ ജനസംഖ്യയുള്ള ചിക്കാഗോയുടെ അമ്പത്തി ആറാമത് മേയറാണ് ലോറി ഡമോക്രാറ്റിക് സിറ്റി എന്നാണ് ചിക്കാഗൊ അറിയപ്പെടുന്നത്. കഴിഞ്ഞ എട്ടുവര്‍ഷം ഇമ്മാനുവേലായിരുന്നു ഇവിടെ മേയര്‍. 

ഫെബ്രുവരിയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പതിനാലുപേരാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. ആര്‍ക്കും പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനം നേടാനായില്ല. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ ലോറി(90,000), ടോണി(83000) തമ്മില്‍ റണ്‍ ഓഫില്‍ ഇന്ന് ഏറ്റു മുട്ടിയപ്പോള്‍ വിജയം ലോറിക്കായിരുന്നു. വന്‍ഭൂരിപക്ഷവും ഇവര്‍ക്ക് ലഭിച്ചു. 56 വയസ്സുള്ള ലോറിക്ക് ആഫ്രിക്കന്‍ അമേരിക്കന്‍, ഹിസ്പാനിക്ക് എന്നിവരുടെ ഭൂരിപക്ഷം വോട്ടുകള്‍ നേടാനായതാണ് വിജയത്തിന് കാരണമായത്. എല്‍.ജി.ബി.ടി. കമ്മ്യൂണിററിയുടെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചു. 72 വയസ്സുള്ള ടോണിക്ക് അദ്ധ്യാപകസംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും കുറവു പോളിങ്ങ് രേഖപ്പെടുത്തി(32%) തിരഞ്ഞെടുപ്പായിരുന്നു ഇന്നത്തേത്. ഫെബ്രുവരിയില്‍ 35% പോളിങ്ങ് ഉണ്ടായിരുന്നു. 1.6 മില്യണ്‍ റജിസ്‌ട്രേര്‍ഡ് വോട്ടര്‍മാരില്‍ 65 ശതമാനത്തിലധികം വോട്ടര്‍മാര്‍ വോട്ടുരേഖപ്പെടുത്താതെയിരുന്നു എന്നതും മറ്റൊരു പ്രത്യേകതയായിരുന്നു.

 ചരിത്രത്തിലാദ്യമായി ചിക്കൊഗൊ മേയര്‍ പദവിയില്‍ 'ഓപ്പന്‍ലി ഗെ' ആഫ്രിക്കന്‍ അമേരിക്കന്‍ വനിത ലോറി ലൈറ്റ് ഫുട്ട് ചരിത്രത്തിലാദ്യമായി ചിക്കൊഗൊ മേയര്‍ പദവിയില്‍ 'ഓപ്പന്‍ലി ഗെ' ആഫ്രിക്കന്‍ അമേരിക്കന്‍ വനിത ലോറി ലൈറ്റ് ഫുട്ട് ചരിത്രത്തിലാദ്യമായി ചിക്കൊഗൊ മേയര്‍ പദവിയില്‍ 'ഓപ്പന്‍ലി ഗെ' ആഫ്രിക്കന്‍ അമേരിക്കന്‍ വനിത ലോറി ലൈറ്റ് ഫുട്ട് ചരിത്രത്തിലാദ്യമായി ചിക്കൊഗൊ മേയര്‍ പദവിയില്‍ 'ഓപ്പന്‍ലി ഗെ' ആഫ്രിക്കന്‍ അമേരിക്കന്‍ വനിത ലോറി ലൈറ്റ് ഫുട്ട് ചരിത്രത്തിലാദ്യമായി ചിക്കൊഗൊ മേയര്‍ പദവിയില്‍ 'ഓപ്പന്‍ലി ഗെ' ആഫ്രിക്കന്‍ അമേരിക്കന്‍ വനിത ലോറി ലൈറ്റ് ഫുട്ട് ചരിത്രത്തിലാദ്യമായി ചിക്കൊഗൊ മേയര്‍ പദവിയില്‍ 'ഓപ്പന്‍ലി ഗെ' ആഫ്രിക്കന്‍ അമേരിക്കന്‍ വനിത ലോറി ലൈറ്റ് ഫുട്ട് ചരിത്രത്തിലാദ്യമായി ചിക്കൊഗൊ മേയര്‍ പദവിയില്‍ 'ഓപ്പന്‍ലി ഗെ' ആഫ്രിക്കന്‍ അമേരിക്കന്‍ വനിത ലോറി ലൈറ്റ് ഫുട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക