Image

ഇന്ത്യന്‍ ഉപഗ്രഹ വേധ മിസൈല്‍ ബഹിരാകാശ സ്റ്റേഷന് ഭീഷണിയാണെന്ന് നാസ

പി.പി. ചെറിയാന്‍ Published on 03 April, 2019
ഇന്ത്യന്‍ ഉപഗ്രഹ വേധ മിസൈല്‍ ബഹിരാകാശ സ്റ്റേഷന് ഭീഷണിയാണെന്ന് നാസ
ഉപഗ്രഹ വേധ മിസൈല്‍ ഉപയോഗിച്ചു ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹത്തെ തകര്‍ത്ത് കഷ്ണങ്ങളായി ചിന്നിചിതറി ബഹിരാകാശ സ്റ്റേഷനു ചുറ്റും അപകടം സൃഷ്ടിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും ചീഫ് പറഞ്ഞു. ഇത്  സ്‌പേയ്‌സ്  സ്റ്റേഷനെ മാത്രമല്ല ബഹിരാകാശ സഞ്ചാരികള്‍ക്കും ഭീഷിണിയാണ്.
തകര്‍ക്കപ്പെട്ട ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ ശേഖരിക്കുവാന്‍ നാസാ നടപടികള്‍ സ്വീകരിച്ചു  വരികയാണെന്നും എന്നാല്‍ നൂറു സെന്റിമീറ്ററോളം വലിപ്പമുള്ള അവശിഷ്ടങ്ങള്‍ മാത്രമേ ഇത്തരത്തില്‍ ശേഖരിക്കുവാന്‍ കഴിയുകയുള്ളൂവെന്നും  ജിം പറഞ്ഞു.
ഇന്ത്യ തകര്‍ത്ത കൃത്രിമോപഗ്രഹം സ്‌പേയ്‌സ് സ്റ്റേഷന് വളരെ മുകളിലാണെന്നതു സംഭവത്തിന്റെ ഗൗരവും കുറക്കുന്നില്ല.
ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ പരിണിത ഫലത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നതിനും  ഇവ ഒഴിവാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ നാസ പഠനങ്ങള്‍ നടത്തുമെന്നും  ജിം പറഞ്ഞു. മിസൈല്‍ പരീക്ഷണം ഇന്ത്യയുടെ നേട്ടമായി കൊട്ടിഘോഷിക്കുമ്പോഴും ഇതു സൃഷ്ടിക്കുന്ന അപകടം എത്ര വലുതാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഉപഗ്രഹ വേധ മിസൈല്‍ ബഹിരാകാശ സ്റ്റേഷന് ഭീഷണിയാണെന്ന് നാസ
Join WhatsApp News
Tom abraham 2019-04-03 11:59:08
What else can India do to remove an old dysfuctional satellite, drag it back to Earth ?
Op-Ed 2019-04-03 13:40:57
I thought you are talking about Modi; Vote the old dysfunctional system
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക