Image

വയനാട്‌ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിന്‌ മുസ്‌ലിം ലീഗ്‌ കൊടികള്‍ ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്ന്‌ ജനറല്‍ സെക്രട്ടറി

Published on 03 April, 2019
വയനാട്‌ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിന്‌ മുസ്‌ലിം ലീഗ്‌ കൊടികള്‍ ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്ന്‌ ജനറല്‍ സെക്രട്ടറി


കോഴിക്കോട്‌: വയനാട്‌ ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ മുസ്‌ലിം ലീഗ്‌ കൊടികള്‍ ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്ന്‌ മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്‌.

വയനാട്‌ രാഹുലിന്റെ പ്രചരണത്തിന്‌ മുസ്‌ലിം ലീഗിന്റെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കരുതെന്ന്‌ കെ.പി.എ മജീദ്‌ പറഞ്ഞ രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകള്‍ തെറ്റാണെന്ന്‌ മജീദ്‌ വ്യക്തമാക്കി.

`ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്‌ രൂപീകരിച്ചത്‌ മുതല്‍ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂര്‍വമാണ്‌ നാം നെഞ്ചേറ്റിയത്‌. നമ്മുടെ നേതാക്കള്‍ മുഖ്യമന്ത്രിയും മറ്റു ഉന്നതസ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയര്‍ത്തിയതും ഈ പച്ച പതാക തന്നെ'- അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാവരുതെന്നും മജിദ്‌ പറയുന്നുണ്ട്‌.


Join WhatsApp News
benoy 2019-04-03 21:13:43
പച്ചയുടെ പച്ചപ്പില്ലെങ്കിൽ പപ്പു പച്ചതൊടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക