Image

ലൂസിഫറിനെ വിമര്‍ശിച്ചു.ബെസ്റ്റ് മറുപടി (തല്ലിയില്ലല്ലോ)

Published on 03 April, 2019
ലൂസിഫറിനെ വിമര്‍ശിച്ചു.ബെസ്റ്റ് മറുപടി (തല്ലിയില്ലല്ലോ)
ലൂസിഫര്‍ സിനിമ കണ്ട് ഉറക്കം വന്നുവെന്നും മോശമാണെന്നും വിമര്‍ശിച്ച സെലീന ഫെര്‍ണാണ്ടസിനു മറുപടിയുമായി ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  സിദ്ധു പനയ്ക്കല്‍ -

സെലീന ഫെര്‍ണാണ്ടസ് 
ലൂസിഫര്‍

പ്രിയ കൂട്ടുകാരേ, എന്തിനേയും ഏതിനേയും വിമര്‍ശിക്കുക എന്നൊരു രീതിയൊന്നും എനിക്കില്ല. എങ്കിലും അനുഭവപ്പെട്ട ഒരു കാര്യം പറയട്ടെ, ട്രോളന്മാരെപ്പോലും കൂട്ടുപിടിച്ച് തള്ളി മറിച്ച് പെരുപ്പിച്ച് കാണിച്ച് എന്തിനാണ് ഈ അക്രമം സാധാരണക്കാരോട് കാണിക്കുന്നത്? മൂന്നു മണിക്കൂറോളം സമയവും പൈസയും കളഞ്ഞ് സിനിമ കാണുന്നവരെ ആരും അറിയാതെ പോകരുത്. തികച്ചും അസഹിനീയമായ ഒരു സിനിമ, വെടിയും പുകയും മാത്രം. മോഹന്‍ലാല്‍ ദൈവമായവര്‍ക്ക് ആകാം, പക്ഷേ ഇവിടെ ബാക്കിയുള്ളവര്‍ ഉണ്ട്. ലാലേട്ടന്റെ മാജിക്ക് കണ്ടു, തെലുങ്കിലെ മഹേഷ് ബാബു തോറ്റുപോകും. മൊത്തത്തില്‍ സിനിമ ക്‌ളീഷേയാണ്, അതിനുപുറമേ മികവില്ലാത്ത സംവിധാനം, അപാകതകള്‍ നിറഞ്ഞ തിരക്കഥ, ലക്ഷ്യമില്ലാത്തതും ജീവനില്ലാത്തതുമായ കഥ, റോളില്ലാത്ത പ്രമുഖ നടീ നടന്മാര്‍. പോരാത്തതിന് അവസരോചിതമല്ലാത്തതും അലോസരമായ സംഗീതമുള്ളതുമായ ഒരു ഐറ്റം ഡാന്‍സും. മോഹന്‍ലാല്‍ എന്ന നടനോട്, സ്വരം നന്നായതല്ലേ? ഇനി പാട്ട് നിര്‍ത്തിക്കൂടെ?

ട്രോളന്മാരെയും വിലക്ക് വാങ്ങുന്ന കാലം, 'ഇതൊരു ചെറിയ സിനിമയാണെ'ന്ന് പൃഥ്വിരാജ് പറഞ്ഞത് ട്രോള്‍ വിഷയമാക്കി വിവിധ ഗ്രൂപ്പുകള്‍വഴിയും പേജുകള്‍ വഴിയും ട്രോളുകള്‍ നിറഞ്ഞാടി. സ്ത്രീകളും കുട്ടികളും ഫാന്‍സുകാരും വിമര്‍ശകരും എല്ലാവരും ഒരുപോലെ വിശ്വസിച്ചു. സിനിമ കാണാത്ത താന്‍ പോലുമറിയാതെ തന്നെക്കൊണ്ടുതന്നെ പ്രമോട്ട് ചെയ്യിപ്പിക്കുന്ന സൈക്കോളജിക്കല്‍ മൂവ്.

ശരിയാണ് മുണ്ടുമടക്കുന്ന മോഹന്‍ലാലിനെ ആളുകള്‍ ഇഷ്ട്ടപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഇവിടെയോ, അതിനുവേണ്ടി കുറയെ സീനുകള്‍ കെട്ടിച്ചമച്ചു, അതും ഒരു ഫീലുമില്ലാതെ. സത്യം പറയാം സിനിമ കണ്ടപ്പോള്‍ ഉറക്കം വന്നു. ട്രെയിലറില്‍ കാണുന്നതിനുമപ്പുറം ഒരു കഥയുണ്ടാകുമെന്ന് കരുതി, എന്നാല്‍ തികഞ്ഞ നിരാശ മാത്രം. പ്രതികരിക്കുന്നവരെ/ വിമര്‍ശിക്കുന്നവരെ തെറിവിളിക്കാം എന്നാലും സിനിമ നല്ലതാകുന്നില്ല.

അനാവശ്യ കഥാപാത്രങ്ങള്‍: പൃഥ്വിരാജ്, ടോവിനോ, ജോണ് വിജയ്, നന്ദു, ബാല, ശിവാജി ഗുരുവായൂര്‍, ഇന്ദ്രജിത്ത്, ആദില്‍ ഇബ്രാഹിം, നൈല ഉഷ, ഷാജോണ്, സായ്കുമാര്‍, ബൈജു, ഷാന്‍ റോമി, ശ്ശിവാദാ നായര്‍.

നന്നായി അഭിനയിച്ചവര്‍: വിവേക് ഒബ്‌റോയ്, മഞ്ജുവാരിയര്‍, സാനിയ ഇയ്യപ്പന്‍

സിനിമകളെ നന്നായി വിലയിരുത്തുന്ന സിനിമ കണ്ടവരോട് മാത്രം ചോദിച്ചിട്ട് ഈ സിനിമയ്ക്കു പോവുക. നായകള്‍ക്കു ഏറ്റവും ഇഷ്ടമുള്ള ഒരു സ്‌പെല്ലിങ് കൊണ്ടു ഭയങ്കര ബഹളമായിരുന്നു...'L'

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു 
സിദ്ധു പനയ്ക്കല്‍


എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്ന രീതി എനിക്കില്ല എന്നാണ്, ലൂസിഫര്‍ സിനിമയെപ്പറ്റി വിമര്‍ശനം ചെയ്ത, എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ നിരൂപക പറയുന്നത്. എന്തിനും ഏതിനും മറുപടിപറയുന്ന രീതി എനിക്കുമില്ല. ലൂസിഫര്‍ ഒരു മഹത്തായ സിനിമയാണെന്നോ, ലോകോത്തര സിനിമയാണെന്നോ അതിന്റെ സൃഷ്ടാക്കള്‍ ആരും അവകാശപ്പെട്ടിട്ടില്ല. ട്രോളര്‍മാരെ കൂട്ടുപിടിച് തള്ളി മറിച്ചു ഉണ്ടാക്കിയ വിജയം എന്നാണ് അവര്‍ ആരോപിക്കുന്നത്.

ഇവര്‍ ആദ്യം മനസ്സിലാക്കേണ്ടത് വിജയം വിലക്ക് വാങ്ങാനാവില്ല എന്നതാണ്. പൈസ കളയാനും സമയംകളയാനും മലയാളി പ്രേക്ഷകര്‍ വിഡ്ഢികളല്ല. അവരുടെ മടക്കുമുതലിനു തക്കതായമൂല്യം സിനിമയില്‍ നിന്ന് കിട്ടുന്നതുകൊണ്ടാണ് അവര്‍ വീണ്ടും വീണ്ടും ലൂസിഫര്‍ കാണുന്നത്. പരസ്യം കണ്ടും ട്രോളുകള്‍ കണ്ടും തീയറ്ററില്‍ എത്തുന്ന ആളുകള്‍ക്ക് തൃപ്തികരമല്ല സിനിമയെങ്കില്‍, അടുത്ത ഷോ മുതല്‍ തീയറ്ററില്‍ എത്തുന്ന ആളുകളുടെ എണ്ണം കുറയും.

മോഹന്‍ലാല്‍ ദൈവം തന്നെയാണ്. 'സിനിമാദൈവം'. ലാല്‍ മാജിക് തന്നെയാണ് ഈ സിനിമയുടെ വിജയത്തിനാധാരം. സംവിധാന മികവിനെപറ്റി സംസാരിക്കാന്‍ അവര്‍ക്കെന്തു യോഗ്യത. ഇവരാര് സംവിധാനം പഠിപ്പിക്കുന്ന ടീച്ചറോ. സംവിധാനത്തെ പറ്റി പറയാന്‍ ആ രംഗത്തെ പ്രഗല്‍ഭരുണ്ട്. അവര്‍ വിലയിരുത്തിക്കഴിഞ്ഞതുമാണ്. മികച്ച സംവിധായകരുടെ മുന്‍നിരയില്‍ നിര്‍ത്താവുന്ന സംവിധായകനാണ് പൃഥ്വിരാജ് എന്ന് പൃഥ്വിരാജിന്റെ ഏറ്റവും വലിയ വിമര്‍ശകര്‍ പോലും അഭിപ്രായപ്പെട്ടു കഴിഞ്ഞു. ലക്ഷ്യമുള്ളതും ജീവനുള്ളതുമാണ് ഇതിന്റെ തിരക്കഥ എന്ന് ബുദ്ധിയുള്ളവര്‍ ഉറക്കെതന്നെ പറഞ്ഞു.

സിനിമ സാധാരണക്കാരന്റെ വിനോദോപാധിയാണ്. അപ്പോള്‍ അവനു രസിക്കുന്ന ചില ഐറ്റങ്ങള്‍ സിനിമയിലുണ്ടാകും. അലോസരമുണ്ടാക്കുന്ന സംഗീതം എന്ന് നിങ്ങള്‍ പറഞ്ഞതിനാണ് ഏറ്റവും കൂടുതല്‍ അഭിനന്ദനങ്ങള്‍ ലഭിക്കുന്നത്. സംഗീതം എല്ലാവര്‍ക്കും അറിയണമെന്നില്ല. പക്ഷേ അത് ആസ്വദിക്കാനെങ്കിലും അറിയണം അല്ലെങ്കില്‍ ഇതുപോലെ ചില മണ്ടന്‍ ജല്പനങ്ങള്‍ ഉണ്ടാകും. ഈ സംഗീത സംവിധായകന്‍ തമിഴിലേക്ക് വരണം തമിഴ് സിനിമക്ക് ഇദ്ദേഹം ഒരു മുതല്‍ക്കൂട്ടാകും എന്നാണ് സിനിമകണ്ട തമിഴ് ക്രിട്ടിക്കുകള്‍ ചാനലില്‍ പറഞ്ഞത്.

സിനിമ ശരീരമാണെങ്കില്‍ ശ്വാസം ആണ് ആ സംഗീതം ഈ സിനിമക്ക്. ഇതൊരു ചെറിയ സിനിമയാണ് എന്ന് പൃഥ്വിരാജ് പറഞ്ഞത് ബുദ്ധിപരമായിതന്നെയാണ്. വലിയ സിനിമയാണ് എന്നൊരു സംവിധായകന്‍ പറഞ്ഞതിനെ പ്രേക്ഷകരും ട്രോളര്‍മാരും എങ്ങനെയാണ് ആഘോഷമാക്കിയത് എന്ന് നാം കണ്ടതാണല്ലോ. സിനിമ കാണാത്തവര്‍ സിനിമയെ പ്രമോട്ട് ചെയ്യുന്നത് കണ്ടവര്‍ പറഞ്ഞിട്ടാണ്. ആ കാണാത്തവര്‍ കണ്ടുകഴിഞ്ഞു മറ്റുള്ളവരോട് പറയുന്നതും നല്ല സിനിമആയതുകൊണ്ടാണ്.

മുണ്ട് മടക്കുന്ന ലാലേട്ടനെ ആളുകള്‍ക്ക് ഇഷ്ടമാണ്. അന്ന് മാത്രമല്ല ഇന്നും. എന്നും അതങ്ങിനെ ആയിരിക്കുകയും ചെയ്യും. സ്വരം നല്ലതല്ലേ പാട്ടു നിര്‍ത്തിക്കൂടെ എന്ന് ലാലേട്ടനോട് ചോദിക്കാന്‍ ആരാണിവര്‍. ഇവര്‍ എഴുത്തുനിര്‍ത്തി വടികുത്തി നടക്കുമ്പോഴും ലാലേട്ടന്‍ ഇവിടെയുണ്ടാകും, സിനിമയില്‍ ഉണ്ടാകും, അഭിനയരംഗത്തുണ്ടാവും. ലാലേട്ടനോട് അഭിനയം നിര്‍ത്താന്‍ പറഞ്ഞ ഇവരോട് മറുപടി പറയേണ്ട ഭാഷ ഇതല്ല. പക്ഷേ എന്റെ മാന്യത അതിനനുവദിക്കുന്നില്ല. പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട് ഏറ്റെടുത്ത ഒരു സിനിമയെ മോശമായി വിമര്‍ശിക്കുന്ന ഇവര്‍ക്ക് വികാരം ഉണ്ടാവണമെന്നില്ല. ഫീല്‍ ഉണ്ടാവണമെങ്കില്‍ ആദ്യം ഹൃദയം ഉണ്ടാവണം. ഓരോ സീനും കൈയടിയോടെ, തീയറ്റര്‍ കിടുങ്ങുന്ന ആരവങ്ങളോടെ സിനിമ മുന്നോട്ടു പോകുമ്പോള്‍ ഇരുന്നുറങ്ങിയ ഇവര്‍ എങ്ങിനെയാണ് ഈ സിനിമയെ വിമര്‍ശിച്ചു എഴുതിയത്.

കാണാത്ത സിനിമയെപറ്റി എഴുതാന്‍ ഇവര്‍ക്കെന്താ ദിവ്യദൃഷ്ടിയുണ്ടോ. അനാവശ്യ കഥാപാത്രങ്ങള്‍ എന്നു നിങ്ങള്‍ പേരെടുത്തെഴുതിയ ആ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ല. കാരണം നല്ല നടന്‍മാര്‍ എന്ന് ജനങ്ങള്‍ അംഗീകരിച്ച, സംസ്ഥാന അവാര്‍ഡ് ജേതാക്കളും ആ കൂട്ടത്തില്‍ ഉണ്ട്. അവര്‍ കഥയ്ക്ക് ആവശ്യവുമായിരുന്നു. സിനിമ നന്നായി വിലയിരുത്തുന്നവരുടെ അഭിപ്രായം കേട്ടതിനു ശേഷമാണ് തീയറ്ററുകളില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപെട്ടു തുടങ്ങിയത്.

ഈ കാലത്ത് നായകള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ടത് എല്ല് അല്ല. നിങ്ങളെപോലുള്ളവര്‍ വലിച്ചു കളയുന്ന എല്ലില്‍ ഒന്നും ബാക്കിയുണ്ടാവില്ലെന്നു പട്ടിക്കറിയാം. ഈ L ലൂസിഫറിന്റെ L ആണ്. MOHANLAL ലിലെ L ആണ്. ആ L നോടുള്ള ഇഷ്ടം തന്നെയാണ് തീയറ്ററില്‍ ജനസാഗരമായി അലയടിക്കുന്നത്, കൊടുംകാറ്റായി ആഞ്ഞടിക്കുന്നത്. ആ താരത്തോട്.. സംവിധായകനോട് ആളുകള്‍ക്കുള്ള സ്‌നേഹമാണ് ജനപ്രളയമായി തീയറ്ററിലേക്ക് ഒഴുകിയെത്തുന്നത്. അസൂയക്കും കഷണ്ടിക്കും മരുന്നില്ലല്ലോ.


Join WhatsApp News
nishpakshan 2019-04-03 20:32:37
പണവും  കാതടപ്പിക്കുന്ന ശബ്ദവും ഫാൻസ്ഉം ഉണ്ടെങ്കിൽ എന്ത് തല്ലിപ്പൊളി സിനിമയും വിജയിക്കുമെന്ന് ലൂസിഫർ തെളിയിച്ചു. പല സിനിമകൾ ഏച്ച് ചേർത്ത ഒരു സിനിമ 
benoy 2019-04-03 21:11:14
സെലീന ഫെർണാണ്ടസ്  മിക്കവാറും അടിച്ചു പൂസായതുകൊണ്ടായിരിക്കണം തിയേറ്ററിൽ ഇരുന്നുറങ്ങിപോയതു. അല്ലെങ്കിൽ ചെവി കേൾക്കതില്ലായിരിക്കും.
Critique 2019-04-03 23:23:41
ലൂസിഫറിന്റെ കഥ ഇന്ന് ലോകത്ത് അരങ്ങേറുന്ന എല്ലാ രാഷ്ട്രീയത്തോടും അഴുമതിയോടും കുലപാതങ്കങ്ങളോടും, മനുഷ്യരെ ബലിയാടുകൾ ആക്കുന്നതിനോടും സാമ്യം ഉണ്ട് .  ഇതിന്റെ വളരെ വിശാലമായ ചിത്രമാണ് അമേരിക്കയിലെ ട്രംപ് അഡ്മിനിസ്ട്രേഷനിൽ നടക്കുന്നത് 

സമകാലിക രാഷ്ട്രീയ/ മത  തിരുമറികളെ വച്ച് നോക്കുമ്പോൾ ഈ സിനിമ ജനങ്ങളെ ബോധവത്കരിക്കാൻ പറ്റിയ ഒരു ചിത്രമാണ് .
 
Observer 2019-04-04 00:09:12
There is no politics in the movie.  Some political situations and then stupid violence. Good for mohanlal fans. Not for film goers
Jack Daniel 2019-04-04 08:39:27
How can you make that judgement Observer when you were drunk and sleeping all the time? Horrible!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക