Image

കുവൈത്തില്‍ പുക ശ്വസിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Published on 03 April, 2019
കുവൈത്തില്‍ പുക ശ്വസിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കുവൈത്ത് സിറ്റി: ആലപ്പുഴ സ്വദേശി കുവൈത്തില്‍ നിര്യാതനായി. മുളക്കുഴ ഇരട്ടക്കുളങ്ങര ജെറി അബ്രഹാം ജോണ്‍ (41) ആണ് മരിച്ചത്. മെഹബൂലയിലുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച് ശ്വാസ തടസം നേരിട്ട് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന ജെറി ചൊവ്വാഴ്ചയാണ് മരിച്ചത്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെകെഎംഎ മാഗ്‌നറ്റ് ടീം നേതൃത്വം നല്‍കിവരുന്നു. 

പിതാവ്: ജോണ്‍ മാത്യു. മാതാവ്: ഏലിയാമ്മ. ഭാര്യ: ആഷ് ലി മറിയം ജേക്കബ്. മക്കള്‍: ജോണ്‍സണ്‍, ജോനാഥന്‍, ജോനിത. 

റിപ്പോര്‍ട്ട്:സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക