Image

'സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍, മിഷിഗണ്‍' ഉല്‍ഘടന സമ്മേളനം ഏപ്രില്‍ 6 ശനി 10 AM

പി.പി. ചെറിയാന്‍ Published on 04 April, 2019
'സെന്റ്  ജോണ്‍സ്  മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍, മിഷിഗണ്‍' ഉല്‍ഘടന സമ്മേളനം ഏപ്രില്‍ 6 ശനി 10 AM
ഡിട്രോയിറ്റ് : മാര്‍ത്തോമ്മാ സഭ പുതിയതായി ആരംഭിക്കുന്ന  സെന്റ്  ജോണ്‍സ്  മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്റെ ഉല്‍ഘടന സമ്മേളനം ഏപ്രില്‍ 6 ശനി  രാവിലെ  10 ന്  ട്രോയിലുള്ള ഇവാന്‍സ് വുഡ് ചര്‍ച്ചില്‍ ( 2601 E. Square Lake Rd. Troy)വച്ച് നടത്തപ്പെടുന്നതാണ്.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി റെവ. മനോജ് ഇടിക്കുള്ള മുഖ്യതിഥി ആയി പങ്കെടുക്കുന്ന മീറ്റിംഗില്‍ നിരവധി വൈദീകര്‍ ആശംസകള്‍ അര്‍പ്പിക്കും.
അമേരിക്കയില്‍ ജനിച്ചുവളര്‍ന്നു സഭാ ശുശ്രുഷയില്‍ പ്രവേശിച്ച റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ അച്ച നാണു പുതിയ കോണ്‍ഗ്രിഗേഷന്റെ  ചുമതല. മകോംബ്, ഓക്ലന്‍ഡ് എന്നീ കൗണ്ടിയില്‍ ഉള്ള മാര്‍തോമ്മാ സഭാ വിശ്വാസികള്‍ക്ക് സൗകര്യപ്രദമായി ഒന്നിച്ചു ആരാധിക്കുന്നതിന് ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവകാംഗങ്ങള്‍ ഉള്‍പ്പെടെ നാല്പത്തിയൊന്പതു പേര്‍ ഒപ്പിട്ടു  പുതിയ ഇടവക അനവധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ കഴിഞ്ഞ മാസം കൂടിയ സഭാ സിനഡ് പരിശോധിച്ചു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കുകയായിരുന്നു. 

ഏപ്രില്‍ 7 ഞായറാഴ്ച രാവിലെ 8.30 ന് ആദ്യ കുര്‍ബാന ഈ ദേവാലയത്തില്‍ വച്ച് നടക്കുന്നതാണ്
 
P.P.Cherian BSc, ARRT(R)
Freelance Reporter
Sunnyvale, Dallas
PH:214 450 4107

'സെന്റ്  ജോണ്‍സ്  മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍, മിഷിഗണ്‍' ഉല്‍ഘടന സമ്മേളനം ഏപ്രില്‍ 6 ശനി 10 AM'സെന്റ്  ജോണ്‍സ്  മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍, മിഷിഗണ്‍' ഉല്‍ഘടന സമ്മേളനം ഏപ്രില്‍ 6 ശനി 10 AM'സെന്റ്  ജോണ്‍സ്  മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍, മിഷിഗണ്‍' ഉല്‍ഘടന സമ്മേളനം ഏപ്രില്‍ 6 ശനി 10 AM
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക