Image

കാനഡ സ്പിരിച്വല്‍ ഗ്രുപ്പിന്റെ കിങ്സ്റ്റന്‍ യുവജന ക്യാമ്പ് സമാപിച്ചു.

സാം പടിഞ്ഞാറേക്കര Published on 04 April, 2019
കാനഡ സ്പിരിച്വല്‍ ഗ്രുപ്പിന്റെ കിങ്സ്റ്റന്‍ യുവജന ക്യാമ്പ് സമാപിച്ചു.
കിങ്സ്റ്റന്‍: കാനഡ സ്പിരിച്വല്‍ ഗ്രുപ്പിന്റെയും   കിങ്സ്റ്റന്‍ ഫെല്ലോഷിപ്പിന്റെയും  നേതൃത്വത്തിലുള്ള  കിങ്സ്റ്റന്‍ യുവജന ക്യാമ്പ് അനുഗ്രഹീത നിലയില്‍ സമാപിച്ചു. 29 വെള്ളിയാഴ്ച കിന്‍സ്റ്റണ്‍ ത്രിഫ്ട് ലോഡ്ജില്‍ വൈകിട്ട് നാല് മണിയ്ക്ക് തുടക്കം കുറിച്ച ക്യാമ്പ്  കിന്‍സ്റ്റണ്‍ ഗോസ്പല്‍ ടെംപിള്‍ ചര്‍ച്ച്  സീനിയര്‍ പാസ്റ്റര്‍ റവ. ഫിലിപ്പ് കാറല്‍ പ്രാര്‍ത്ഥിച്ചു ഉത്ഘാടനം ചെയ്തു. രണ്ടാം ദിനം ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 വരെ ഗോസ്പല്‍  ടെംപിളില്‍ വെച്ച് ക്യാമ്പ് നടത്തപ്പെട്ട ക്യാമ്പില്‍ പാസ്റ്റര്‍. ഷിനു തോമസ്, പാസ്റ്റര്‍. ലിനോ ഇ സാമുവേല്‍, സിസ്റ്റര്‍ കാത്തി എന്നീവര്‍ വിവിധ സെക്ഷനുകളില്‍ സന്ദേശം നല്‍കി. ക്രിസ്തുവില്‍ പുതിയ സൃഷ്ടിയാകുക എന്നതായിരുന്നു ചിന്താവിഷയം.
നയാഗര , ലണ്ടന്‍, ടോറോന്റോ , കിങ്സ്റ്റന്‍ , കോണ്‍വോള്‍, ബാരി തുടങ്ങിയ പട്ടണങ്ങളില്‍ നിന്ന് യുവജനങ്ങള്‍ പങ്കെടുത്തു.

ഫിന്നി ബെന്‍ ജോസ്, ആശിഷ്,  അനുഗ്രഹ് തുടങ്ങിയവര്‍  ഗാനശുശ്രുഷ നിര്‍വഹിച്ചു. 

പാസ്റ്റര്‍  ലിവിന്‍ സാം, സാം പടിഞ്ഞാറേക്കര ഡേവിഡ് വര്ഗീസ്   തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാനഡ സ്പിരിച്വല്‍ ഗ്രുപ്പിന്റെ കിങ്സ്റ്റന്‍ യുവജന ക്യാമ്പ് സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക