Image

ഡാളസ് ടെക്‌നോളജി കമ്പനിയില്‍ വന്‍ റെയ്‌ഡ്‌ - 280 പേര്‍ അറസ്റ്റില്‍

പി.പി. ചെറിയാന്‍ Published on 04 April, 2019
ഡാളസ് ടെക്‌നോളജി കമ്പനിയില്‍ വന്‍ റെയ്‌ഡ്‌ - 280 പേര്‍ അറസ്റ്റില്‍
അലന്‍(ഡാളസ്): അലന്‍ എന്റര്‍പ്രൈസ് ഡ്രൈവിലുള്ള സെല്‍ഫോണ്‍ റീഫര്‍ബിഷിങ്ങ് കമ്പനിയില്‍ ഏപ്രില്‍ 3 ബുധനാഴ്ച രാവിലെ യു.എസ്. ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ അനധികൃത കുടിയേറ്റക്കാരും, ക്രിമിനലുകളും ഉള്‍പ്പെടെ ഇരുന്നൂറ്റി എണ്‍പതോളം പേരെ അറസ്റ്റു ചെയ്തു.

സി.ഇ.വി. ടെക്‌നോളജി കമ്പനിയില്‍ പത്തുമണിയോടെ എത്തിയ ഇമ്മിഗ്രേഷന്‍ അധികൃതര്‍  ശരിയായ രേഖകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടവരെ റി്സ്റ്റില്‍ പച്ച റിബണ്‍ കെട്ടിമാറ്റി നിറുത്തി. ബാക്കിയുള്ളവരെ ബസ്സില്‍ കയറ്റി കൊണ്ടുപോയിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

അറസ്റ്റ് നടക്കുന്ന വിവരം അറിഞ്ഞു കമ്പനി പരിസരത്തു എത്തി ചേര്‍ന്ന ബന്ധുക്കളും, കൂട്ടുക്കാരും ഇമ്മിഗ്രേഷന്‍ നടപടിയില്‍ പ്രതിഷേധിച്ചു മുദ്രാവാക്യങ്ങളും, പ്ലാക്കാര്‍ഡുകളും ഉയര്‍ത്തി. രാവിലെ പരിശോധനക്ക് എത്തിയതോടെ ജീവനക്കാര്‍ പരിഭ്രാന്തരായി എന്ന് മലയാളിയും, ജീവനക്കാരനുമായ മാത്യു വര്‍ഗീസ് പറഞ്ഞു. ഇവിടെ ആകെയുള്ള ജീവനക്കാരില്‍ 60 ശതമാനവും സ്ത്രീകളാണെന്നും 
പലരും  നിലവിളിക്കുന്നുണ്ടായിരുന്നുവെന്നും വര്‍ഗീസ് പറഞ്ഞു.

ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനി ഈയ്യിടെയാണ് അലനിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. 2100 ജീവനക്കാരുടെ ഈ കമ്പനി അലനിലെ വലിയ മൂന്നാമത്തേതാണെന്ന് അലന്‍ എക്കണോമിക്  കോര്‍പ്പറേഷന്‍ വെബ്‌സൈറ്റില്‍ പറയുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സീറൊ ടോളറന്‍സ് പോളിസിയാണ്  ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.

ഡാളസ് ടെക്‌നോളജി കമ്പനിയില്‍ വന്‍ റെയ്‌ഡ്‌ - 280 പേര്‍ അറസ്റ്റില്‍ഡാളസ് ടെക്‌നോളജി കമ്പനിയില്‍ വന്‍ റെയ്‌ഡ്‌ - 280 പേര്‍ അറസ്റ്റില്‍ഡാളസ് ടെക്‌നോളജി കമ്പനിയില്‍ വന്‍ റെയ്‌ഡ്‌ - 280 പേര്‍ അറസ്റ്റില്‍ഡാളസ് ടെക്‌നോളജി കമ്പനിയില്‍ വന്‍ റെയ്‌ഡ്‌ - 280 പേര്‍ അറസ്റ്റില്‍ഡാളസ് ടെക്‌നോളജി കമ്പനിയില്‍ വന്‍ റെയ്‌ഡ്‌ - 280 പേര്‍ അറസ്റ്റില്‍
Join WhatsApp News
Wind & Cancer 2019-04-04 07:30:38
Iowa Sen. Chuck Grassley – a champion of the wind energy tax credit – said Trump's comments that wind turbines cause cancer were "idiotic" in a call with reporters Wednesday.
LIAR LIAR LIAR 2019-04-04 07:37:58
 Investigators from Mueller’s team have told associates that AG Barr lied about their findings, and said the information in Mueller’s report is much more troubling for Trump than Barr indicates in his letter. Don't read the articles of biased, ignorant malayalee writer in this blog. They are deceivers.
Deceiver is another name for satan.
Do you eat Pork? 2019-04-04 08:18:18
Do you eat Pork? then fill your freezer- but christians don't have to worry because they cannot eat pork as per the bible.
The Trump administration plans to shift much of the power and responsibility for food safety inspections in hog plants to the pork industry as early as May, cutting the number of federal inspectors by about 40% and replacing them with plant employees.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക