കോപ്പിയടിക്ക് പിടിയിലായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
Published on 21 April, 2012
ചെന്നൈ: കോപ്പിയടിക്ക് പിടിയിലായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഐനാവരം ഡോ. സാലൈ
ഗോവിന്ദരാജന്‍ ഗേള്‍സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കവിതയാണ്
ജീവനൊടുക്കിയത്. പരീക്ഷയ്ക്കിടെ സഹപാഠിയ്ക്ക് ഉത്തരക്കടലാസ് നല്കിയ
സംഭവത്തിലാണ് പിടിയിലായത്.
സ്കൂള്‍ അധികൃതര്‍ കവിതയെ ശകാരിച്ചിരുന്നു.
മാതാപിതാക്കളോടു സ്കൂളിലെത്തണമെന്നു നിര്‍ദേശിച്ച് സ്കൂള്‍ അധികൃതര്‍ കവിതയുടെ
വീട്ടിലേക്കു കത്തയക്കുകയും ചെയ്തു. ഇതിലുള്ള മനോവിഷമം മൂലമാണ് പെണ്‍കുട്ടി
ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല