Image

രാജ്‌നാഥ്‌ സിംഗിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ അങ്കത്തട്ടില്‍

Published on 05 April, 2019
രാജ്‌നാഥ്‌ സിംഗിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ അങ്കത്തട്ടില്‍

ലഖ്‌നൗ: രാജ്യത്തെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍ എപ്പോഴും ദേശീയ ശ്രദ്ധ നേടാറുണ്ട്‌.

വയനാട്‌ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചതോടെ ഈ മണ്ഡലം ദേശീയ ശ്രദ്ധ നേടിയിരുന്നു. അതേപോലെതന്നെ പ്രാധാന്യം നേടുകയാണ്‌ ഇപ്പോള്‍ ലഖ്‌നൗ മണ്ഡലവും.

ബിജെപിയിലെ വിമതനും ഇപ്പോള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവാന്‍ തയ്യാറെടുക്കുന്ന ശത്രുഘന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹയാണ്‌ ലഖ്‌നൗവിലെ സ്ഥാനാര്‍ഥി.

ഉത്തര്‍പ്രദേശിലെ എസ്‌പി-ബിഎസ്‌പി സഖ്യ സ്ഥാനാര്‍ഥിയായാണ്‌ പൂനം സിന്‍ഹ മത്സരിക്കുക. ഒപ്പം കോണ്‍ഗ്രസ്‌ ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ല എന്നാണ്‌ സൂചന.

സംയുക്ത സ്ഥാനാര്‍ഥിയായി പൂനം സിന്‍ഹ രംഗത്തെത്തുമ്‌ബോള്‍ രാജ്‌നാഥ്‌ സിംഗിന്‌ സ്വന്തം മണ്ഡലത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടിവരും. രാജ്യമൊട്ടുക്കുള്ള പ്രചരണം ഒഴിവാക്കി സ്വന്തം മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിവരും രാജ്‌നാഥ്‌ സിംഗിന്‌. ഇതാണ്‌ പ്രതിപക്ഷം രാജ്‌നാഥ്‌ സിംഗിനായി തയ്യാറാക്കുന്ന പദ്ധതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക