Image

മലയാളിതാരം രഞ്ജിത്ത് മഹേശ്വരിക്ക് ഒളിമ്പിക്‌സ് യോഗ്യത

Published on 21 April, 2012
മലയാളിതാരം രഞ്ജിത്ത് മഹേശ്വരിക്ക് ഒളിമ്പിക്‌സ് യോഗ്യത
പട്യാല: ട്രിപ്പിള്‍ ജംപില്‍ മലയാളിതാരം രഞ്ജിത്ത് മഹേശ്വരിക്ക് ഒളിമ്പിക്‌സ് യോഗ്യത. പട്യാലയില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് മീറ്റില്‍ മഹേശ്വരി റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. ലണ്ടന്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന മൂന്നാമത്തെ മലയാളി താരമാണ് രഞ്ജിത്ത് മഹേശ്വരി.

ഒളിമ്പിക് യോഗ്യതാ മാര്‍ക്കിനേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുള്ള രഞ്ജിത്ത് മഹേശ്വരി യോഗ്യത നേടുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. 16.85 ആണ് യോഗ്യതാമാര്‍ക്ക്. 17.07 മീറ്ററിന്റെ ദേശീയ റെക്കോഡ് രഞ്ജിത്തിന്റെ പേരിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക