Image

വോട്ടു പിടിക്കുവാന്‍ ഹിന്ദു-മുസ്ലീം ഭീകരവാദം, പിന്നെ സേനയും. (ദല്‍ഹികത്ത്- പി.വി.തോമസ്)

പി.വി.തോമസ് Published on 05 April, 2019
വോട്ടു പിടിക്കുവാന്‍ ഹിന്ദു-മുസ്ലീം ഭീകരവാദം, പിന്നെ സേനയും. (ദല്‍ഹികത്ത്- പി.വി.തോമസ്)
പ്രധാനമന്ത്രി നരേന്ദ്രമോഡി വര്‍ദയില്‍ (മഹാരാഷ്ട്ര) ഏപ്രില്‍ ഒന്നാം തീയതി നടത്തിയ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം വിവാദം ആയിരിക്കുകയാണ്. അത് തീവ്രഹിന്ദുത്വ അജണ്ടയുടെ ഭാഗമായി ഭൂരിപക്ഷ വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ ലക്ഷ്യമായി വിമര്‍ശിച്ച് വ്യാഖ്യാനിക്കപ്പെടുന്നു. അദ്ദേഹം സംജോധ എക്‌സ്പ്രസ് ബോംബ് സ്‌ഫോടനത്തില്‍ ഹിന്ദു ഭീകരവാദികള്‍ എന്ന് രാഷ്ട്രീയമായി മുദ്രകുത്തപ്പെട്ടവരെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കോടതി വെറുതെ വിട്ടതിനെ ഒരു തെരഞ്ഞെടുപ്പ് പ്രചരണ ആയുധം ആയി മാറ്റി. മോഡിയുടെ വിശ്വസ്തനായ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലിയും ഇത് സൗകര്യപൂര്‍വ്വം ഒരു വര്‍ഗ്ഗീയധ്രൂവീകരണ തന്ത്രമാക്കി മാറ്റി. ഇതിനെല്ലാം ഉപരി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് ഇന്‍ഡ്യയുടെ സൈന്യത്തെ മോഡിജിയുടെ സേന' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അദ്ദേഹം ഗാസിയബാദിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞത് ഇതാണ്: കോണ്‍ഗ്രസ് ഭീകരവാദികള്‍ക്ക് ബിരിയാണി ഊട്ടും. മോഡിജിയുടെ സേന അവര്‍ക്കു വെടിയുണ്ട നല്‍കും. ഇതാണ് വ്യത്യാസം. ഇതിലും വസ്തുതാപരമായി തെറ്റുകള്‍ ഉണ്ട്. കാന്തഹാര്‍ വിമാനറാഞ്ചല്‍ മുതല്‍ പത്താന്‍ കോട്ട് വായുസേന ആക്രമണം വരെ.
മോഡിയുടെ വര്‍ദ തെരഞ്ഞെടുപ്പ് പ്രസംഗം കൃത്യമായും തെരഞ്ഞെടുപ്പ് ചട്ടലംഘനം ആണ്. അദ്ദേഹം പറഞ്ഞ ഹിന്ദു ഭീകരവാദ മുദ്രാവാക്യം കോണ്‍ഗ്ര് ഉയര്‍ത്തിയത് ആണ്. അത് തെറ്റാണ്. ചരിത്രത്തില്‍ ഒരിക്കലും ഒരു ഹിന്ദുവും ഭീകരവാദി ആയിരുന്നിട്ടില്ല. സംജോധ തീവണ്ടി ആക്രണകേസിലെ നാല് പ്രതികളെ കോടതി വെറുതെ വിട്ടത്, സ്വാമി അസീമാനന്ദ് ഉള്‍പ്പെടെ, ഇതിന് ഉദാഹരണം ആണ്. ഹിന്ദുഭീകരവാദം എന്ന ആരോപണം ഉയര്‍ത്തുക വഴി കോണ്‍ഗ്രസ് ഹിന്ദുസമുദായത്തെ അപമാനിക്കുകയാണ് ചെയ്തത്. ഇത് ഹിന്ദുക്കള്‍ പൊറുക്കുമോ? ഇതിന് ഹിന്ദുക്കള്‍ പ്രതികാരം ചെയ്യുകയില്ലേ? ഓര്‍മ്മിക്കണം ഒരു തെരഞ്ഞെടുപ്പ് വേളയിലാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രമാത്രം സ്‌ഫോടനാത്മകമായ ഒരു വിഷയം വോട്ടിനായി എടുത്ത് ഉപയോഗിക്കുന്നത്. തീര്‍ന്നില്ല. അദ്ദേഹം മുന്നറിയിപ്പ് നല്‍കി ഹിന്ദു സമുദായത്തിന്റെ തിരിച്ചടി ഇതിന് കോണ്‍ഗ്രസിന് തീര്‍ച്ചയായും ലഭിക്കും. അമേഠിയില്‍ ഉത്തര്‍പ്രദേശ് അത് ഭയന്നിട്ടാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രണ്ടാമതൊരു ലോകസഭ സീറ്റായി വയനാട്ടിലേക്ക് (കേരളം) പോയത്. കാരണം വയനാട്ടില്‍ ന്യൂനപക്ഷ സമുദായമായ മുസ്ലീങ്ങളും കൃസ്ത്യാനികളും ആണ് ഭൂരിപക്ഷം. ഹിന്ദുക്കള്‍ ന്യൂനപക്ഷം ആണ് വസ്്തുതാപരമായി ഇത് ഒരു പരിധി വരെ ശരി ആയിരിക്കാം ബി.ജെ.പി.യും മോഡിയും വയനാട്ടിലെ ആദിവാസികളെ ഹിന്ദുക്കള്‍ ആയി അംഗീകരിക്കുന്നില്ലെങ്കില്‍. അല്ലെങ്കില്‍ ഈ കണക്ക് ശരി എന്നു തന്നെ കരുതുക. എങ്കില്‍ തന്നെയും ഈ ന്യൂനപക്ഷവും ആദിവാസികളും ഇന്‍ഡ്യന്‍ പൗരന്മാര്‍ തന്നെ അല്ലേ? വയനാട്ടില്‍ അവരുടെ വോട്ടും അമേഠിയില്‍ ഹിന്ദുക്കളുടെ വോട്ടും ഒരു പോലെ വിലയേറിയത് അല്ലേ? എന്തിന് ഈ തരംതിരിക്കല്‍? അതും ഒരു പ്രധാനമന്ത്രി? ഒരു പ്രധാനമന്ത്രി വോട്ടിനായി ഇത്രമാത്രം തരംതാഴാമോ? ചരിത്രത്തില്‍ ഒരു ഹിന്ദുപോലും ഭീകരവാദി ആയിരുന്നിട്ടില്ല എന്ന അദ്ദേഹത്തിന്റെ വാദഗതിയോട് ഞാന്‍ പ്രതികരിക്കുന്നില്ല. കാരണം ഭീകരവാദി ഹിന്ദുവോ, മുസ്ലീമോ, സിക്കോ, ക്രിസ്ത്യാനിയോ അല്ല. അവര്‍ക്ക് മതം ഇല്ല. അവര്‍ മതഭ്രാന്തന്മാര്‍ ആണ്. അവര്‍ മതത്തെ അവരുടെ വഴിപിഴച്ച ആശയങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നവര്‍ ആണ്. എന്തുകൊണ്ട് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്ര വ്യക്തമായി തുറന്ന് വര്‍ഗ്ഗീയ രാഷ്ട്രീയം തെരഞ്ഞെടുപ്പിനായി പ്രസംഗിക്കുന്നു?

അടുത്തത് മോഡിയുടെ സന്തതസഹചാരിയും മനഃസാക്ഷിയുടെ സൂക്ഷിപ്പുകാരനും ആയ ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷാ ആണ്. അദ്ദേഹം ഒഡീഷയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണവളയില്‍ പറഞ്ഞു ഹിന്ദു ഭീകരവാദം എന്ന പ്രയോഗത്തിലൂടെ കോണ്‍ഗ്രസ് ലോകത്തിലുള്ള എല്ലാ ഹിന്ദുക്കളെയും അപകീര്‍ത്തിപ്പെടുത്തിയെന്ന്. അദ്ദേഹത്തിന്റെ വൈക്കോള്‍ തുരുമ്പും സംജോധ കേസ് വിധി ആണ് (മാര്‍ച്ച് 20- പഞ്ചകുള പ്രത്യേക അന്വേഷണ സംഘ കോടതി). ഇത് തന്നെ ആണ് മോഡി-ഷാ-കൂട്ട് കെട്ടിലെ-ത്രയം -മൂന്നാമനായ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ആവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ ഹിന്ദുഭീകരവാദം എന്ന ആരോപണം ഹിന്ദുക്കളെ ഒന്നടങ്കം അപമാനിച്ചിരിക്കുന്നു ഈ കോടതിവിധിയുടെ വെളിച്ചത്തില്‍. ഹിന്ദുക്കള്‍ അതിന് പ്രതികാരം ചെയ്യണം. ഇത് മതവികാരത്തെ ചൂഷണം ചെയ്തുകൊണ്ട് വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള ഹീനമായ ഉപായം അല്ലെങ്കില്‍ മറ്റെന്താണ്?
സംജോധാ തീവണ്ടി ആക്രണ കേസില്‍ കോടതി പ്രതികള്‍ക്ക് ഒരിക്കലും കുറ്റവിമുക്തി നല്‍കിയിട്ടില്ല. ആരോപണങ്ങള്‍ തെളിയിക്കുവാന്‍ പ്രോസിക്യൂഷനും അന്വേഷണ ഏജന്‍സിയും പരാജയപ്പെട്ടു എന്നു മാത്രമെ പറഞ്ഞിട്ടുള്ളൂ. ഇത്രയും വലിയ ഒരു ഹീനകൃത്യത്തിലെ പ്രതികളെ ശിക്ഷിക്കുവാന്‍ സാധിക്കാത്തതില്‍ ഖേദവും വേദനയും ഉണ്ടെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഏജന്‍സി തെളിവുകള്‍ കോടിതിയില്‍ നിന്നും മറച്ചു വച്ചെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെയൊക്കെ രാഷ്ട്രീയം ഏവര്‍ക്കും അറിയാവുന്നതാണ്. ഇതുപോലുള്ള ഒരു തീവ്രവാദകേസില്‍ പ്രോസിക്യൂഷന്‍ വക്കീലിന്റെ മേല്‍ ഗവണ്‍മെന്റ് സമ്മര്‍ദ്ദം ഉണ്ടാവുകയും അവരോട് പ്രതികളോട് മൃദുവാകുവാന്‍ പറഞ്ഞതിന്റെ പേരിലും അവര്‍ രാജിവച്ച ചരിത്രവും ഉണ്ട്.

ഇവിടെ ചോദ്യം ഇതാണ് ഹിന്ദുഭീകരവാദം എന്ന് ഒന്ന് ഉണ്ടോ ഇന്‍ഡ്യയില്‍? എന്തിനാണ് മോഡിയും ഷായും ജയ്റ്റിലിയും ഇത് ഈ തെരഞ്ഞെടുപ്പ് വേളയില്‍ ഉയര്‍ത്തികാണിച്ച് ഒരു മതധ്രുവീകരണത്തിന് ശ്രമിക്കുന്നത്? എന്താണ് അതിന്റെ ധാര്‍മ്മികത?
ഹിന്ദുമതത്തിന്റെ പേരില്‍ നടത്തുന്ന ഈ തീവ്രവാദത്തെ ഹിന്ദുഭീകരവാദം എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അതിന് ഹിന്ദുമതവുമായി യാതൊരു ബന്ധവും ഇല്ല. ഇത് ഹിന്ദുത്വ തീവ്രവാദം ആണ്. അതാണ് ബാബരി മസ്ജിദ് ഭേദനത്തില്‍ നമ്മള്‍ കണ്ടത്. അത് രാഷ്ട്രീയം ആണ്. ഇസ്ലാം മതത്തിന്റെയും സിക്കുമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും പേരില്‍ നടക്കുന്ന തീവ്രവാദത്തെയും അതാത് മതങ്ങളുമായി വിഛേദിക്കണം. കാരണം മതങ്ങള്‍ ഭീകരവാദം പ്രചരിപ്പിക്കുന്നില്ല. പ്രചരിപ്പിക്കരുത്.
ഇനി ഹിന്ദുത്വ തീവ്രവാദ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം. ഇതില്‍ പ്രധാനം ആണ് മക്കാ മസ്ജിദ് സ്‌ഫോടനം(ഹൈദ്രാബാദ്, 2007) മേല്‍ഗാവ് സ്‌ഫോടനം(മഹാരാഷ്ട്ര-2006 സെപ്തംബര്‍ 8, 28-2), സംജോധ തീവണ്ടി സ്‌ഫോടനം(2007), ആജ്മിര്‍ ഷറീഫ് സ്‌ഫോടനം(2007). ഇതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. ഈ കേസുകളിലെ പ്രതികള്‍ ആര്‍.എസ്.എസ്.-സംഘപരിവാര്‍ ബന്ധമുള്ളവര്‍ ആയിരുന്നു. വിചാരണ തീര്‍ന്നകേസുകലില്‍ അവരെ വെറുതെ വിട്ടത് സ്‌ഫോടനങ്ങള്‍ നടക്കാത്തതുകൊണ്ടോ മനുഷ്യര്‍ മരിക്കാത്തതുകൊണ്ടോ അല്ല. അന്വേഷണ ഏജന്‍സികളുടെ പിഴയും സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതുകൊണ്ടും ആണ്.
അപ്പോള്‍ ഹിന്ദുത്വ ഭീകരവാദത്തെ തള്ളികളയുവാന്‍ മോഡിക്കോ ഷായ്‌ക്കോ ജയ്റ്റിലിക്കോ സാധിക്കുകയില്ല. അതാണ് ഈ കേസുകല്‍ വെളിപ്പെടുത്തുന്നത്. സ്വാമി അസീമാനന്ദും, സാധ്വി പ്രാഗ്യാസിംങ്ങ് ഠാക്കൂറും കേണല്‍ പുരോഹിതും ഇതിനെ കണ്ണികള്‍ ആണ്. പക്ഷേ, ഹിന്ദു മതത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്.
യോഗി ആദിത്യനാഥ് സേനയെ മോഡിയുടെ സേന എന്ന് വിശേഷിപ്പിച്ചതും ഈ വക മതവല്‍ക്കരണത്തിന്റെ ജുഗുപ്‌സാവഹമായ മുഖം ആണ്. ഇതിനെ മുന്‍ സേനാധിപന്മാര്‍ നിന്ദിച്ച് നിരാകരിച്ചിട്ടുണ്ട്. ഉദാഹരണം ആയി മുന്‍ നാവികസേനാ മേധാവി മുഖ്യ അഡ്മിറല്‍ അരുണ്‍ പ്രകാശ്. മോഡിയുടെയും ബി.ജെ.പി.യുടെയും ഈ സമീപനം തികച്ചും തെറ്റാണ്. ഒരു തെരഞ്ഞെടുപ്പ് ജയിക്കുവാനായി ജനാധിപത്യ-രാഷ്ട്രീയ-മതേതര മൂല്യങ്ങള്‍ ബലികഴിക്കുന്നത് ആത്മഹത്യാപരം ആണ്.

വോട്ടു പിടിക്കുവാന്‍ ഹിന്ദു-മുസ്ലീം ഭീകരവാദം, പിന്നെ സേനയും. (ദല്‍ഹികത്ത്- പി.വി.തോമസ്)
Join WhatsApp News
josecheripuram 2019-04-05 17:37:17
Our Politics has turned to Religion or got mixed up with it.Any country linked politics&religion has perished.The minority  also has to take responsibility for creating hatred between majority.We have contributed knowingly or unknowingly for the majority to hate us.If this situation prevail the future of our country is doomed.
Religion? Politics? 2019-04-05 18:05:45
When Religion & Politics Sleep together the offspring will be retarded; that is what we see in History. The Dark Ages are the creation of religion & Politics. There are millions of causes which can bring an end to the human race. Religion & Politics are on the top of the list.- andrew
Religion is Poison 2019-04-05 18:17:29
Luke 14:26 New International Version (NIV)
26 “If anyone comes to me and does not hate father and mother, wife and children, brothers and sisters—yes, even their own life—such a person cannot be my disciple.
Yes, that was the beginning of Mafia.
Yes, that intoxicated the Crusaders.
Yes, that recruited more to ISIS.
Now it is the Slogan for the white racists.

The biggest threat to Indian Politics & American politics is Racism.
The RSS/ BJP will destroy India, the Muslim League and Kerala Congress too are part of the crime. Communism has failed to deliver its core Philosophy too. We need a classless, race-less,  non- religious politics & Society to survive.- andrew
josecheripuram 2019-04-05 19:07:41
Who controls us is it so called GOD?or is it that we are told by Priests,Of course by priests whose survival is based on the earnings of the believers.Is it time for us to move forward.Why we have to go through all this nonsense?
josecheripuram 2019-04-05 20:17:21
I being an Indian is afraid to ravel in India,Because the India I was born&raised is subjected to religion,that's,I ate beef.If I travel in North India a Hindu calls out&say he ate Beef(I'am a Muslim)or a christian(we eat beef).No matter who I'am killed.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക