കണ്ണൂര്‍: ക്ഷേമപെന്ഷന് വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കണ്ണൂരിലെ വെള്ളാവില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
' ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കും, അതില്‍ ഒരു സംശയവും വേണ്ട. ഈ പൈസയും മേടിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കില്‍ ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ മുകളില്‍ ഇരിപ്പുണ്ട്. തീര്‍ച്ചയായിട്ടും ചോദിച്ചിരിക്കുമെന്ന് നമുക്ക് പറയാന്‍ സാധിക്കണം.
കാരണം നമ്മള് പറഞ്ഞില്ലെങ്കില്‍ ഈ ബി.ജെ.പിക്കാരും കോണ്‍ഗ്രസുകാരും എല്ലാം പോയി വേറെ എന്തെങ്കിലും പറഞ്ഞ് ആ പാവങ്ങളെ പറ്റിക്കും. അതുകൊണ്ടാണ് താന്‍ പറഞ്ഞത് എന്നായിരുന്നു കടകംപള്ളിയുടെ വാക്കുകള്‍.