Image

മസാല ബോണ്ട് വഴി നിക്ഷേപം സ്വീകരിച്ചത് ലാവ്‌ലിനുമായി ബന്ധമുള്ള കമ്ബനിയില്‍ നിന്നെന്ന് ആരോപണം,​ വിവാദം

Published on 06 April, 2019
മസാല ബോണ്ട് വഴി നിക്ഷേപം സ്വീകരിച്ചത് ലാവ്‌ലിനുമായി ബന്ധമുള്ള കമ്ബനിയില്‍ നിന്നെന്ന് ആരോപണം,​ വിവാദം

തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിനായുള്ള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബി വിദേശത്തുനിന്ന് മസാലബോണ്ട് വഴി 2150കോടി സമാഹരിച്ചത് കരിമ്ബട്ടകയില്‍ പെടുത്തിയ ലാവ്‌ലിനുമായി ബന്ധമുള്ള കമ്ബനിയില്‍ നിന്നാണെന്ന് ആരോപണം. ലാവ്‌ലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യൂ കമ്ബനിയില്‍ നിന്ന് മസാല ബോണ്ട് വാങ്ങിയതിലെ കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കരിമ്ബട്ടികയില്‍ പെടുത്തിയ കമ്ബനി മസാല ബോണ്ടില്‍ കടന്നുവന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കണം. ലാ‌വ്‌ലിന്‍ കമ്ബനിയുമായി പുതിയ ഇടപാട് എങ്ങനെയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം.ഇടപാടില്‍ സ്വജനപക്ഷപാതവും അഴിമതിയും ഉണ്ടായെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ധനസമാഹരണത്തിനായി ഇന്ത്യന്‍ രൂപയില്‍ പുറത്തിറക്കുന്ന ബോണ്ടുകളാണ് മസാലബോണ്ട്. അന്താരാഷ്ട്ര സാമ്ബത്തിക സ്ഥാപനങ്ങള്‍ അംഗീകരിച്ചതനുസരിച്ചാണ് ഈ ഏര്‍പ്പാട്. ഇന്ത്യയില്‍ നിന്ന് സ്ഥാപനങ്ങള്‍ പുറത്തിക്കുന്ന ഇന്ത്യന്‍ രൂപയിലുള്ള ബോണ്ടിന് മസാലബോണ്ടെന്നും ജപ്പാനില്‍ നിന്നുള്ളതിന് സമുറായ് ബോണ്ട്, ചെെനയില്‍ നിന്നുളളതിന് ദിസംബോണ്ട് എന്നിങ്ങിനെയാണ് പേര്. 2016ലാണ് ഇന്ത്യന്‍ റിസര്‍വ്വ് ബാങ്ക് ഇത്തരത്തിലുള്ള ധനസമാഹരണത്തിന് അനുമതി നല്‍കിയത്. എച്ച്‌. ഡി. എഫ്. സി. 3000കോടിയും എന്‍.ടി.പി. സി. 2000 കോടിയും ദേശീയ പാത അതോറിട്ടി 4000 കോടിയും ഇതിനുമുമ്ബ് ഇത്തരത്തില്‍ സമാഹരിച്ചിട്ടുണ്ട്. കിഫ്ബിയുടെ ബോണ്ടിന് 9.25ശതമാനം പലിശ നല്‍കേണ്ടിവരും. 2024 വരെ തിരിച്ചടവ് കാലാവധിയുണ്ട്. എന്നാല്‍ ഇന്ത്യന്‍ രൂപയിലായതിനാല്‍ ഡോളറിന്റെ ഏറ്റക്കുറച്ചിലുണ്ടാക്കുന്ന നഷ്ടവും ലാഭവും നിക്ഷേപകന്‍ വഹിക്കണം. കേരളത്തിനോ, കിഫ്ബിക്കോ അതിന്റെ ബാദ്ധ്യതയുണ്ടാകില്ലെന്ന നേട്ടമുണ്ട്. ഒരു ഇന്ത്യന്‍ സംസ്ഥാനം ആദ്യമായാണ് ഇത്തരത്തില്‍ വിദേശത്തുനിന്ന് ധനസമാഹരണം നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക