Image

ആദായ നികുതി ഫോം പരിഷ്‌കരിച്ചു; വ്യക്തികളും ബിസിനസുകാരും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തണം

Published on 06 April, 2019
ആദായ നികുതി ഫോം പരിഷ്‌കരിച്ചു; വ്യക്തികളും ബിസിനസുകാരും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തണം

ന്യൂഡല്‍ഹി: 201819 വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോമുകള്‍ വിജ്ഞാപന ചെയ്‌തു.

ഏഴ്‌ വിഭാഗക്കാര്‍ക്കുള്ള ഫോമുകളില്‍ ശമ്പള വരുമാനക്കാര്‍ സമര്‍പ്പിക്കേണ്ട ഐടിആര്‍ 2 സഹജ്‌ ഫോ്‌ം ഒഴികെ ഫോമുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്‌. വ്യക്തികളും ബിസിനസുകാരും നിലവിലുള്ളതിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും.

സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗത്വമുള്ളവരും ലിസ്റ്റ്‌ ചെയ്യപ്പെടാത്ത കമ്പനികളില്‍ ഓഹരി നിക്ഷേപം ഉള്ളവരുമായ വ്യക്തികള്‍ക്ക്‌ ഇനി ലളിതമായ ഐടിആര്‍ 1, ഐടിആര്‍ 4 ഫോമുകള്‍ സമര്‍പ്പിക്കാനാകില്ല.
ഇവര്‍ ഐടിആര്‍ 2, ഐടിആര്‍ മൂന്ന്‌ ഫോമുകള്‍ നല്‍കണം. ഈ ഫോമില്‍ ലിസ്റ്റ്‌ ചെയ്യപ്പെടാത്ത ഇക്യുറ്റി ഷെയറുകളുടെ വിവരം വെളിപ്പെടുത്തേണ്ടിവരും.

വ്യക്തികള്‍ അവരുടെ താമസസ്ഥലത്തിന്റെ സ്ഥിതിയും ഇന്ത്യയിലും വിദേശത്തും എത്ര ദിവസം താമസിക്കുന്നു തുടങ്ങിയ വിവരങ്ങളും വ്യക്തമാക്കണം. വിദേശത്തെ സ്വത്തു വിവരങ്ങളും ബാങ്ക്‌ അക്കൗണ്ടുകളുടെ വിവരങ്ങളും നല്‍കേണ്ടിവരും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക