Image

ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു; പട്‌!ന സാഹിബ്‌ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി

Published on 06 April, 2019
ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു; പട്‌!ന സാഹിബ്‌ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി
ദില്ലി: പ്രമുഖ ബിജെപി നേതാവ്‌ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ സാന്നിധ്യത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ്‌ അംഗത്വം സ്വീകരിച്ചു.

പട്‌ന സാഹിബ്‌ മണ്ഡലത്തില്‍ നിന്ന്‌ ജനവിധി തേടാനാണ്‌ തീരുമാനം. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ്‌ ശത്രുഘ്‌നന്‍ സിന്‍ഹയെ കോണ്‍ഗ്രസിലെക്ക്‌ സ്വാഗതം ചെയ്‌തത്‌.

രണ്ട്‌പേരുള്ള സേനയും ഒറ്റയാള്‍ പ്രകടവുമാണ്‌ ബിജെപിയിലെന്ന്‌ ശത്രുഘ്‌നന്‍ സിന്‍ഹ കുറ്റപ്പെടുത്തി. മുതിര്‍ന്ന നേതാക്കളെ ബിജെപി ചവിട്ടിത്തേയ്‌ക്കുകയാണ്‌. ബിജെപിയുടെ സ്ഥാപക ദിനത്തില്‍ തന്നെ കോണ്‍ഗ്രസില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശത്രഘ്‌നന്‍ സിന്‍ഹ പ്രതികരിച്ചു.

ഇന്ത്യയുടെ രാഷ്ട്രീയ ഭാവി കോണ്‍ഗ്രസിലാണെന്നും അതുകൊണ്ട്‌ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം കൈകോര്‍ക്കുന്നു എന്നും സിന്‍ഹ ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

മോദിയുടെ കടുത്ത വിമര്‍ശകനായ സിന്‍ഹ ബി.ജെ.പിയില്‍ ആയിരുന്നപ്പോഴും മോദിയുടെ നടപടികളെ വിമര്‍ശിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക