Image

പുതുരാഗം പുതുതാളം (ഹാസ്യകവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)

Published on 06 April, 2019
പുതുരാഗം പുതുതാളം (ഹാസ്യകവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
എവിടെയും പുതുരാഗം പുതുശ്രുതി
പുത്തന്‍പാട്ട് തുള്ളിയും ചാടിയും
പരദൂഷണം, പാരപണിയല്‍
കൂടുതല്‍ ശബ്ദ മലിനീകരണം
അതിനായ് കൈനിറയെ
തീരുമാനമായ് ഒരു "യന്ത്രം'-
കൈവിരലുകള്‍ അതില്‍
എപ്പോഴും പരതുന്നു
കണ്ണും കാതും അതിനുള്ളില്‍ പിടയുന്നു
മനം മയക്കും യന്ത്രം മായായന്ത്രം!
അടുത്തു കൂടെപോകുന്ന പേപ്പട്ടിയെ പോലും
ആരും കാണാറില്ല, ശ്രദ്ധിക്കാറില്ല!
കാറ് എതിരേ വന്നാല്‍ പോലും കാണില്ല
കാറ് ഓടിക്കുമ്പോഴും ട്രക്ക് ഓടിക്കുമ്പോഴും
തിരുമല്‍, ഞെക്കല്‍, ജീവിതം പണയംവെച്ചും
അതിനുള്ളില്‍ പലതും
മിന്നി മിന്നി മറയുമ്പോള്‍
ഇന്നലെ വിരിഞ്ഞാടിയ പുഷ്പദളങ്ങള്‍ പോല്‍ പലതും കൊഴിയുന്നു
എവിടെയും പുതുശബ്ദം, പുതുരാഗം
ചതിക്കുഴികള്‍ അനുദിനം
മനുഷ്യ മനസില്‍ വളര്‍ന്ന് വലുതാകുമ്പോള്‍
പലരുടേയും താളവും ശ്രുതിയും തെറ്റുമ്പോള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക