തിരുവനന്തപുരം: കണ്ടെയ്നറില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച വിദേശമദ്യം പിടികൂടി. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കസ്റ്റംസ് വിഭാഗം കയറ്റി അയച്ച കണ്ടെയ്നറുകളില്‍ നിന്നാണ് 727 ലിറ്റര്‍ വിദേശമദ്യം പിടികൂടിയത്. അമരവിള ചെക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് പിടിച്ചത്.