Image

മെസേജുകള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ വാട്‌സാപ്പും

Published on 07 April, 2019
മെസേജുകള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ വാട്‌സാപ്പും


നിരന്തരമായി ഫോര്‍വേഡ്‌ ചെയ്യപ്പെടുന്ന മെസേജുകള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി വാടാസാപ്പും. ആപ്പിന്റെ ഗ്രൂപ്പ്‌ സെറ്റിംഗ്‌സില്‍ പുതിയൊരു ഫീച്ചര്‍ ആണ്‌ ഇതിനായി പരീക്ഷിക്കുന്നത്‌.

ഒരു സന്ദേശം എത്ര തവണ ഫോര്‍വേഡ്‌ ചെയ്യ്‌പെടുന്നു എന്നറിയാന്‍ ഫേസ്‌ബുക്കില്‍ ഇത്തരത്തില്‍ രണ്ട്‌ ഫീച്ചര്‍ ഉണ്ട്‌.

എന്നാല്‍ ഇതുവരെ ഫോാര്‍വേഡിംഗ്‌ ഇന്‍ഫോ, ഫ്രീക്വെന്റ്‌ലി ഫോര്‍വേഡ്‌ എന്നീ സവിശേഷതകള്‍ വാട്ട്‌സാപ്പില്‍ ലഭ്യമാക്കിയിട്ടില്ല. എന്നാല്‍ ആന്‍ഡ്രോയിഡിന്റെ ബീറ്റ അപേഡറ്റില്‍ വാട്ട്‌സാപ്പ്‌ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ ആപ്പ്‌ അപ്‌ഡേറ്റുകളെ ട്രാക്ക്‌ ചെയ്യുന്നwabetainfo.com പറഞ്ഞു.

ഇപ്പോള്‍, 2.19.97 ബീറ്റ അപ്‌ഡേറ്റില്‍, ഗ്രൂപ്പുകളില്‍ നിരന്തരമായി വരുന്ന്‌ ഫോര്‍വേഡ്‌ മെസേജുകള്‍ തിരഞ്ഞെടുക്കാനും സന്ദേശങ്ങള്‍ അയക്കുന്നത്‌ നിര്‍ത്താനുംപുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ്‌.

ഗ്രൂപ്പ്‌ സെറ്റിംഗ്‌സ്‌ എന്ന്‌ ഓപ്‌ഷനിലാണ്‌ ഇത്‌ ലഭ്യമാകുക. കൂടാതെ അഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍ക്ക്‌ മാത്രമേ അത്‌ കാണാനും എഡിറ്റുചെയ്യാനും കസാധിക്കുകയുള്ളൂ. അതേസമയം ഇത്‌ ആക്ടിവേറ്റ്‌ ചെയ്യുമ്‌ബോള്‍ ആര്‍ക്കും നിരന്തരമായി ഫോര്‍വേഡ്‌ സന്ദേശങ്ങള്‍ ഗ്രൂപ്പുകളില്‍ അയക്കാന്‍ കഴിയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക