Image

ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ഹൈവേയില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ക്ക്‌ വിലക്ക്‌

Published on 07 April, 2019
ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ഹൈവേയില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ക്ക്‌ വിലക്ക്‌
ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ദേശീയപാതയില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ കടക്കുന്നതിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തി. മെയ്‌1 വരെയാണ്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ സുരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക്‌ സുഗമമായി കടന്നു പോകുന്നതിനു വേണ്ടിയാണ്‌ പൗരന്മാരുടെ വാഹനങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌.

പുലര്‍ച്ചെ നാലു മുതല്‍ വൈകിട്ട്‌ അഞ്ചു മണി വരെ ഞായറാഴ്‌ചകളിലും ബുധനാഴ്‌ചകളിലുമാണ്‌ യാത്രാവിലക്ക്‌. ബാരാമുല്ലയില്‍ നിന്ന്‌ ഉദ്ധംപൂരിലേക്ക്‌ പോകുന്ന വാഹനങ്ങള്‍ക്ക്‌ വിലക്ക്‌ ബാധകമാകും. മെയ്‌ 31 വരെ യാത്രാവിലക്ക്‌ തുടരും.

ഇന്ത്യന്‍ ആര്‍മി, പൊലീസ്‌, സെന്‍ട്രല്‍ റിസേര്‍വ്‌ പൊലീസ്‌ ഫോഴ്‌സ്‌ തുടങ്ങിയ സേനാ ഉദ്യോഗസ്ഥരെ ഹൈവേയുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളിലും വിന്യസിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക