Image

രാഘവനും ബിജെപിയും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് എല്‍ഡിഎഫ്; കോഴ ആരോപണത്തില്‍ ബിജെപിക്ക് മൗനം

Published on 08 April, 2019
രാഘവനും ബിജെപിയും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് എല്‍ഡിഎഫ്; കോഴ ആരോപണത്തില്‍ ബിജെപിക്ക് മൗനം

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനും ബിജെപിയും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് എല്‍ഡിഎഫ്.

ഇതിന് പിന്നില്‍ ബിജെപിയുടെ സംസ്ഥാന-ജില്ലാ ഭാരവാഹികളില്‍ ഒരു വിഭാഗമാണ്. കഴിഞ്ഞ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഒരു ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലമാണ് കോഴിക്കോട്.

എന്നാല്‍ പ്രചരണരംഗത്ത് ഇത്തവണ ബിജെപി സജീവമല്ലെന്ന് എളമരം കരീം പറഞ്ഞു.

എംകെ രാഘവനെതിരെ ഉയര്‍ന്ന കോഴ ആരോപണത്തില്‍ ബിജെപി മൗനം പാലിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കാതെ അധികം അറിയപ്പെടാത്ത യുവജന പ്രവര്‍ത്തകനെ മത്സരിപ്പിക്കുന്നതും ഒത്തുകളിയുടെ ഭാഗമാണ്.

തെരഞ്ഞെടുപ്പ് കഴിയുമ്ബോള്‍, ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം രണ്ട് കൂട്ടരും തമ്മിലുള്ള ഒത്തുകളിയുടെ ദൃഷ്ടാന്തമാകുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക