പ്രളയത്തെ കുറിച്ച് ജുഡീഷല്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി
Published on 08 April, 2019
തിരുവനന്തപുരം: പ്രളയത്തെ കുറിച്ച് ജുഡീഷല്‍ അന്വേഷണം
വേണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.പ്രളയകാലത്ത്
കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നായിരുന്നു
അമിക്കസ്ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍
പറഞ്ഞിരുന്നു.
അതുകൊണ്ട് ഈ വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും
റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രളയ കാരണം സംബന്ധിച്ച്
അമിക്കസ്ക്യൂറിയുടെ അഭിപ്രായമാണ് കെപിസിസിക്കുള്ളതെന്നും സിപിഎം
തകര്‍ക്കപ്പെടേണ്ട പാര്‍ട്ടിയാണെന്ന് അഭിപ്രായമില്ലെന്നും മുല്ലപ്പള്ളി
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല