Image

ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ; ഇടവക സന്ദര്‍ശനങ്ങള്‍ അന്തിമ ഘട്ടത്തില്‍

രാജന്‍ വാഴപ്പള്ളില്‍ Published on 08 April, 2019
ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ; ഇടവക സന്ദര്‍ശനങ്ങള്‍ അന്തിമ ഘട്ടത്തില്‍

വാഷിങ്ടണ്‍ ഡിസി 
 മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് പ്രചരണാര്‍ത്ഥം നടത്തുന്ന ഇടവക സന്ദര്‍ശനം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

മാര്‍ച്ച് 10ന് കോണ്‍ഫറന്‍സ് പ്രതിനിധികള്‍ സില്‍വര്‍ സ്പ്രിംഗ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി അംഗവും വികാരിയുമായ ഫാ. ലാബി ജോര്‍ജ് പനയ്ക്കാമറ്റം ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ട്രഷറാര്‍ മാത്യു വര്‍ഗീസ്, സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ പെരുമാള്‍, ഫിനാന്‍സ് കമ്മിറ്റി അംഗം ജോര്‍ജ് ഫിലിപ്പ് എന്നിവര്‍ കോണ്‍ഫറന്‍സിനെ കുറിച്ചും രജിസ്‌ട്രേഷനെകുറിച്ചും സുവനീറിനെകുറിച്ചും സംസാരിച്ചു.
ഫാ. ലാബി ജോര്‍ജ്, ട്രഷറാര്‍ മാത്യു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നു റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വ്വഹിച്ചു.ട്രഷറാര്‍ മാത്യു വര്‍ഗീസ്, സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ പെരുമാള്‍, ഫിനാന്‍സ് കമ്മിറ്റി അംഗം ജോര്‍ജ് ഫിലിപ്പ്, ഇടവകയുടെ ട്രസ്റ്റി രാജന്‍ പറമ്പില്‍, സെക്രട്ടറി സാറാ ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ; ഇടവക സന്ദര്‍ശനങ്ങള്‍ അന്തിമ ഘട്ടത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക