Image

കേരള സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അമ്മാവന്‍ പി. നാരായണന്‍ കുട്ടി നായര്‍ (83) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ബിനോയി സെബാസ്റ്റ്യന്‍ Published on 08 April, 2019
കേരള സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അമ്മാവന്‍ പി. നാരായണന്‍ കുട്ടി നായര്‍ (83) ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: സാംസ്‌ക്കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ പി. നാരായണന്‍ കുട്ടി നായര്‍ (83) അന്തരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ് ആനമങ്ങാട് പുത്തൂര്‍കുന്നത്ത് നാരായണന്‍ എമ്പ്രാന്തിരിയുടെയും ലക്ഷമിക്കുട്ടി നായരുടെയും മകനാണ്. കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സഹോദരിപുത്രനാണ്.

1964ല്‍ ഡല്‍ഹിയിലെത്തിയ എന്‍.കെ.പി നായര്‍ ഡല്‍ഹി മലയാളി അസോസിയഷന്‍, കേരള ക്ലബ് തുടങ്ങിയ സാംസ്‌ക്കാരിക സംഘടനകളുടെ നേതൃത്വപരമായ പദവികള്‍ വഹിച്ചുകൊണ്ട് സ്തുത്യര്‍മായ സേവനം അര്‍പ്പിച്ചിട്ടുണ്ട്. ഉപരി പഠനാര്‍ത്ഥം 1968-ല്‍ കാനഡയിലേക്കു കുടിയേറിയ അദേഹം 1972ല്‍ ഡിട്രോയിറ്റിലേക്കും തുടര്‍ന്ന് ഡാലസിലേക്കും താമസം മാറ്റി.

ദീര്‍ഘകാലം ഡാലസ് കേരള  അസോസിയഷന്‍ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എന്‍.കെ.പി നായര്‍ തികഞ്ഞ ഭാഷാസ്‌നേഹിയും എഴത്തുകാരനും കറതീര്‍ന്ന മനുഷ്യസ്‌നേഹിയുമായിരുന്നു. മണ്‍മറഞ്ഞു പോകുന്ന കേരളീയ ക്ഷേത്രകലകളെ സ്‌നേഹിച്ചിരുന്ന അദേഹമാണ് ഡാലസ് സാംസ്‌ക്കാരിക വേദിയില്‍ ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചത്.

പ്രവാസി മലയാളികളുടെ കുട്ടികള്‍ക്കായി മലയാളം ക്ലാസുകള്‍ ആരംഭിച്ച അദേഹം സാമുഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരന്‍ കുടിയായിരുന്നു. വെറുതെ ഒരു യാത്രക്കാരന്‍ എന്ന അദേഹത്തിന്റെ ചെറുകഥാ സമാഹാരം പ്രവാസികളായ മനുഷ്യരുടെ എകാന്തതയും ജീവിതബന്ധങ്ങളുടെ ആഴത്തിലുള്ള തിരസ്‌ക്കരണവും അതിന്റെ വേദനകളും പ്രതിപാദിക്കുന്നു. അമേരിക്കയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ കഥകള്‍ക്കു മലയാളവേദി അന്താരാഷ്ട്ര പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

ഡാലസ് കേരള ഹിന്ദു സൊസൈറ്റിക്കു രൂപം നല്‍ക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുള്ള ശ്രീ. എന്‍.കെ.പി നായര്‍ 1996-ല്‍ ഡാലസില്‍ നടന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റയംഗവും പ്രമൂഖ സംഘാടകനുമായിരുന്നു. യുവാക്കളായ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ഏറെ പ്രോത്‌സാഹിപ്പിച്ച അദേഹം അമേരിക്കയിലെ എഴുത്തുകാരുടെ സംഘടനയായ ലാനയുടെ രൂപീകരണത്തിലും പങ്കു വഹിച്ചിട്ടുണ്ട്.

ടെക്‌സസിലെ മലയാളി സമുഹത്തിന്റെ വിവിധ നിലകളില്‍ നിറഞ്ഞു നിന്നിരുന്ന എന്‍.കെ.പി നായര്‍ ഡാലസ് ലിറ്റററി സൊസൈറ്റിയുടെ പ്രമൂഖ പ്രവര്‍ത്തകനും സംഘടിതാവുമായിരുന്നു.

പരേതയായ രാജമ്മ നായരാണ് ഭാര്യ. മക്കള്‍ അനിതാ നായര്‍, വിനീതാ നായര്‍.

4/9/2019 ചൊവ്വാഴ്ച ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ ഗ്രീന്‍വുഡ് സെമിത്തെരിയില്‍ സംസ്‌ക്കാര ചടങ്ങുകളും പൂജകളും നടക്കും. 
കേരള സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അമ്മാവന്‍ പി. നാരായണന്‍ കുട്ടി നായര്‍ (83) ന്യൂയോര്‍ക്കില്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക