Image

കേരളത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അപൂര്‍വ സമ്മാനം

Published on 08 April, 2019
കേരളത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അപൂര്‍വ സമ്മാനം

സിഡ്‌നി: ക്രിക്കറ്റ് ഓസ്‌ട്രേലിയ കേരളത്തിലെ പ്രളയനാന്തര പുനര്‍നിര്‍മണ പ്രവര്‍ത്തന ങ്ങള്‍ക്കായി വിലമതിക്കാനാവാത്ത ഒരു സമ്മാനം നല്‍കി. 2017 2018 സീസണിലെ ആഷസ് സീരിസില്‍ പങ്കെടുത്ത ഓസ്‌ട്രേലിയന്‍ കളിക്കാര്‍ കൈയൊപ്പ് ചാര്‍ത്തിയ ക്രിക്കറ്റ് ബാറ്റ് സിഡ്‌നി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കൈമാറി .

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ,വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ടീം അംഗങ്ങളായ കാമറൂണ്‍ ബാന്‍ക്രോഫ്‌റ് ,ജാക്‌സണ്‍ ബേര്‍ഡ് ,പാറ്റ് കമ്മിന്‍സ് ,പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് ,ജോഷ് ഹസില്‍വുഡ് , ഉസ്മാന്‍ കാജാ ,ഷോണ്‍ മാര്‍ഷ് , ടിം പെയിന്‍, നേഥന്‍ ലയണ്‍ ,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ കൈയൊപ്പുകളാണ് ബാറ്റില്‍ ചാര്‍ത്തിയിരിക്കുന്നത്. 

സിഡ്‌നി മലയാളി അസോസിയേഷന്‍ മറ്റു പ്രാദേശിക മലയാളി കൂട്ടയമകളുടെ സഹകരണത്തോടെ കേരളത്തിലെ പ്രളയബാധിതര്‍ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന റൈസ് ആന്‍ഡ് റിസ്‌റ്റോര്‍ കാര്‍ണിവലിനു വേണ്ടി ഓണ്‍ലൈന്‍ ലേലത്തിലൂടെ ഈ ബാറ്റു ലേലം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. 

വിവരങ്ങള്‍ക്ക് : ജോഷി ജോണ്‍ 0410066578.

റിപ്പോര്‍ട്ട്:ജയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക