ഹൂസ്റ്റണ്‍: ആസന്നമായിരിയ്ക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനും കേരളത്തില്‍ മത്സരിയ്ക്കുന്ന 20 യു.ഡി. എഫ്. സ്ഥാനാര്‍ത്ഥികളുടെയും വിജയ സാധ്യതകളെപ്പറ്റി വിശകലനം ചെയ്യുന്നതിനുമായി ഒരു രാഷ്ട്രീയ വിശകലന സമ്മേളനത്തിന് ഹൂസ്റ്റണില്‍ വേദി ഒരുങ്ങുന്നു.
ഏപ്രില്‍ 14 നു ഞായറാഴ്ച സ്റ്റാഫോര്‍ഡിലുള്ള കേരള തനിമ റസ്റ്റോറന്റില്‍ ( 3776, Cartwright Rd, Missouri Ctiy, TX 77459) വച്ചു നടക്കുന്ന സമ്മേളനം വൈകുന്നേരം 5.30 നു ആരംഭിയ്ക്കും.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ( കേരളാ ) ടെക്സാസ് ചാപ്റ്റര്‍ന്റെ ആഭിമുഖ്യത്തില്‍ ക്രമീകരിക്കുന്ന പ്രസ്തുത സമ്മേളനത്തിലേക്ക് ഹൂസ്റ്റണിലെ കോണ്‍ഗ്രസ് പ്രവത്തകരെയും ഐക്യജനാധിപത്യ മുന്നണി അനുഭാവികളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കേരളത്തിലെ ആനുകാലിക രാഷ്ട്രീയ വിഷയങ്ങളെ പറ്റി സമഗ്രമായ ചര്‍ച്ചയും ഉണ്ടായിരിയ്ക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ജോസഫ് ഏബ്രഹാം ( പ്രസിഡണ്ട്) 713 582 9517
ബേബി മണക്കുന്നേല്‍ (സെക്രട്ടറി ) 713 291 9721
എബ്രഹാം തോമസ് (ട്രഷറര്‍) 832 922 8187
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി