Image

അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷം ഉല്‍ഘാടനം ചെയ്തു.

തോമസ് കല്ലടാന്തിയില്‍, PRO Published on 09 April, 2019
അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷം ഉല്‍ഘാടനം ചെയ്തു.
അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളിയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ  ഉല്‍ഘാടനം 2019 ഏപ്രില്‍ നാലാം തിയതി ചിക്കാഗോ  സേക്രട്ട് ഹാര്‍ട്ട് ഫൊറാനാ പള്ളിയുടെ വികാരിയും, ക്‌നാനായ റീജിയന്‍ മുന്‍ വികാരി ജനറലും ആയിരുന്ന ബഹു. എബ്രഹാം മുത്തോലത്തച്ചന്‍  നിര്‍വ്വഹിച്ചു. 

ഏപ്രില്‍ നാലാം തിയതി വ്യാഴാഴ്ച വൈകുന്നേരം ആറുമണി മുതല്‍ വിശുദ്ധ കുര്‍ബാനയുടെ  ആരാധനക്ക് ബോബന്‍ വട്ടംപുറത്തു അച്ചന്‍ നേതൃത്വം  നല്‍കി. തുടര്‍ന്നുള്ള വി. കുര്‍ബാനക്ക് ബഹു.എബ്രഹാം മുത്തോലത്തച്ചന്‍  പ്രധാന കാര്‍മ്മികന്‍ ആയിരുന്നു.  ബഹു.ഫാ.ബൈജു അവിട്ടപ്പള്ളി,  ബഹു.ഫാ.ബോബന്‍ വട്ടംപുറത്ത് എന്നിവര്‍  സഹകാര്‍മ്മികര്‍  ആയിരുന്നു.

വികാരി,  ബോബന്‍ വട്ടംപുറത്ത് അച്ചന്റെ അദ്യക്ഷതയില്‍ കൂടിയ ദശാബ്ദി ആഘോഷ സമ്മളനത്തില്‍ കൈക്കാരന്മാരായ ശ്രീ.മാത്യു വേലിയാത്തും  ദേവാലയത്തിന്റെ ആദ്യ കൈക്കാരന്‍മ്മാരെ പ്രതിനിധാനം ചെയ്ത് ശ്രീ. റോയ് പാട്ടകണ്ടത്തിലും, ഗഇഅഏ പ്രസിഡന്റ് ശ്രീ. സാജന്‍ പുതുവത്തുംമൂട്ടിലും ആശംസകള്‍ അര്‍പ്പിച്ചു.  ബിജു തുരുത്തുമ്യാലില്‍, സീനാ കുടിലില്‍ എന്നിവര്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി.   ദശാബ്ദി ആഘോഷ കമ്മറ്റി കോര്‍ഡിനേറ്ററായ ശ്രീ. ഡൊമിനിക് ചാക്കോനാല്‍ ഏവര്‍ക്കും സ്വാഗതവും  ശ്രീ .മാത്യു കുപ്ലിക്കാട്ട്  നന്ദിയും പറഞ്ഞു.യൂത്ത് ട്രസ്റ്റീ ശ്രീ.ജിം ചെമ്മലക്കുഴി സന്നിഹിതനായിരുന്നു. 

അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷം ഉല്‍ഘാടനം ചെയ്തു.അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷം ഉല്‍ഘാടനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക