Image

അഞ്ചുവയസ്സുകാരിയെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി

പി.പി. ചെറിയാന്‍ Published on 09 April, 2019
അഞ്ചുവയസ്സുകാരിയെ  പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി
ന്യൂമെക്‌സിക്കൊ: അഞ്ചു വയസ്സുള്ള മകള്‍ ഹോംവര്‍ക്ക് ചെയ്യുന്നതിന് വിസമ്മതിച്ചതില്‍ നിയന്ത്രണം വിട്ട പിതാവ് ഷൂ ഉപയോഗിച്ചു തലയ്ക്കും ശരീരത്തിലും ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടു. സംഭവത്തില്‍ പിതാവ് ബ്രാന്‍ഡന്‍ റെയ്‌നോള്‍ഡിനെ(36) പോലീസ് അറസ്റ്റു ചെയ്തു. ഏപ്രില്‍ 5 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ 911 വിളിച്ചു കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് വീട്ടില്‍ എത്തിയത്. 

പരിശോധനയില്‍ കുട്ടി കിടന്നിരുന്ന ലിവിംഗ് റൂമിന്റെ ചുമരിലും, കാര്‍പറ്റിലും രക്തം കണ്ടെത്തിയതായും, ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നതായി അല്‍ബു ക്വര്‍ക്കു പോലീസ് ചീഫ് മൈക്കിള്‍ പറഞ്ഞു. കുട്ടിയെ ഉടനെ മെക്‌സിക്കൊ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടഞ്ഞു.

'ഹൃദയഭേദക കാഴ്ച'യെന്നായിരുന്നു കുട്ടിയെ കണ്ട പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

വീടിനകത്തു വേറെ കുട്ടികള്‍ ഇല്ലായിരുന്നുവെന്നും, കുട്ടിയുടെ മാതാവുമായി നിയമ തര്‍ക്കം നിലവിലുണ്ടെന്നും, കുട്ടിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം പിതാവിനായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഹോം വര്‍ക്ക് ചെയ്യാന്‍ വിസമ്മതിച്ച കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ആരംഭിച്ചുവെന്നും പിന്നെ നടന്നതൊന്നും ഓര്‍മ്മയില്ലെന്നും പിതാവ് പോലീസിന് മൊഴിനല്‍കി.
കു്ട്ടിയുടെ മരണത്തെ കുറിച്ചു ചില്‍ഡ്രന്‍, യൂത്ത്, ഫാമിലി ഡിപ്പാര്‍ട്ടുമെന്റും, പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഞ്ചുവയസ്സുകാരിയെ  പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിഅഞ്ചുവയസ്സുകാരിയെ  പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിഅഞ്ചുവയസ്സുകാരിയെ  പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക