Image

ലാലുപ്രസാദ്‌ യാദവിന്‌ ജാമ്യം നല്‍കരുതെന്ന്‌ സിബിഐ

Published on 09 April, 2019
ലാലുപ്രസാദ്‌ യാദവിന്‌ ജാമ്യം നല്‍കരുതെന്ന്‌ സിബിഐ
ഡ്യൂദല്‍ഹി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവിന്‌ ജാമ്യം അനുവദിക്കരുതെന്ന്‌ സിബിഐ.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിറങ്ങാനാണ്‌ ലാലു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നും ഇത്‌ അനുവദിച്ച്‌ നല്‍കരുതെന്നും സിബിഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

നേരത്തെ ആശുപത്രിയിലായിരുന്ന സമയത്ത്‌ ലാലു പ്രസാദ്‌ യാദവ്‌ ആശുപത്രിയില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു എന്നും സിബിഐ കോടതിയോട്‌ പറഞ്ഞു. ശാരീരിക അസ്വസ്ഥകളുണ്ടെന്ന്‌ പറഞ്ഞിരുന്ന ലാലു പെട്ടെന്ന്‌ ആരോഗ്യവാനായത്‌ സംശയാസ്‌പദമാണെന്നും സിബിഐ പറഞ്ഞ

നേരത്തെ ലാലുവിന്റെ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ സിബിഐ സുപ്രീംകോടതിയോട്‌ ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക