Image

നോട്ട്‌ നിരോധനത്തിന്‌ പിന്നില്‍ വന്‍ അഴിമതിയെന്ന്‌ കോണ്‍ഗ്രസ്‌

Published on 09 April, 2019
നോട്ട്‌ നിരോധനത്തിന്‌ പിന്നില്‍ വന്‍ അഴിമതിയെന്ന്‌ കോണ്‍ഗ്രസ്‌
ദില്ലി: നോട്ട്‌ നിരോധനത്തിന്‌ പിന്നില്‍ വലിയ അഴിമതി ആരോപിച്ച്‌ കോണ്‍ഗ്രസ്‌. നോട്ട്‌ നിരോധനത്തിന്‌ മുമ്‌ബ്‌ ഒരു ലക്ഷം കോടി രൂപയുടെ മൂന്ന്‌ സീരീസ്‌ നോട്ടുകള്‍ വിദേശത്ത്‌ നിന്ന്‌ അച്ചടിച്ച്‌ വ്യോമസേനയുടെ വിമാനങ്ങളില്‍ എത്തിച്ച്‌ അസാധു നോട്ടുകള്‍ മാറ്റി നല്‍കിയെന്നാണ്‌ കോണ്‍ഗ്രസിന്‍റെ ആരോപണം.

ഒറ്റയടിക്ക്‌ ഇങ്ങനെ 320 കോടി രൂപ വരെ മാറ്റി നല്‍കിയിട്ടുണ്ടെന്നും ഒളിക്യാമറാ ദൃശ്യങ്ങളില്‍ ക്യാബിനറ്റ്‌ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നതാണ്‌ കോണ്‍ഗ്രസ്‌ പുറത്തു വിട്ടിരിക്കുന്നത്‌.

ഇതിന്‌ പിന്നില്‍ അമിത്‌ ഷാ ഉണ്ടെന്നും ഷായുടെ അറിവോടെയാണ്‌ ഈ ഇടപാട്‌ നടന്നതെന്നുമാണ്‌ ഉദ്യോഗസ്ഥര്‍ ഒളി ക്യാമറാ ദൃശ്യങ്ങളില്‍ തുറന്ന്‌ പറയുന്നത്‌.

1 ലക്ഷം കോടി രൂപയുടെ മൂന്ന്‌ സീരീസിലുള്ള നോട്ടുകളാണ്‌ നേരത്തേ അച്ചടിച്ചത്‌. പരമരഹസ്യമാക്കി വച്ച്‌ നവംബര്‍ 8ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട്‌ നിരോധനം പ്രഖ്യാപിക്കുന്നതിന്‌ മുമ്‌ബായിരുന്നു ഇത്‌.

എങ്ങനെയാണ്‌ വിദേശത്ത്‌ വച്ച്‌ നോട്ടുകള്‍ പ്രിന്‍റ്‌ ചെയ്‌തതെന്നും അത്‌ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളുപയോഗിച്ച്‌ ഇന്ത്യയിലെത്തിച്ചതെന്നും, ദില്ലിയിലെ ഹിന്‍ഡണ്‍ എയര്‍ ബേസില്‍ എത്തിച്ചതെന്നും ഈ വീഡിയോയില്‍ ഉദ്യോഗസ്ഥര്‍ തുറന്ന്‌ പറയുന്നു.

രാഹുല്‍ രഥ്‌രേഖര്‍ എന്ന, ക്യാബിനറ്റ്‌ സെക്രട്ടേറിയറ്റിലെ ഫീല്‍ഡ്‌ അസിസ്റ്റന്‍റാണ്‌ ഇക്കാര്യങ്ങള്‍ വീഡിയോയില്‍ സംസാരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക