Image

രാജ്യവ്യാപക റെയ്‌ഡ്‌ : തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിശദീകരണം തേടി

Published on 09 April, 2019
രാജ്യവ്യാപക റെയ്‌ഡ്‌ :   തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: രാജ്യവ്യാപക ആദായനികുതി റെയ്‌ഡില്‍ വിശദീകരണം തേടി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍. പരിശോധനയുടെ വിശദാംശങ്ങള്‍ അറിയാന്‍ ആദായ നികുതി ബോര്‍ഡ്‌ ചെയര്‍മാന്‍, റവന്യൂ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിളിപ്പിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നോടിയായുള്ള റെയ്‌ഡുകള്‍ ബിജെപി താല്‍പര്യത്തിനായാണ്‌ നടക്കുന്നതെന്ന്‌ പ്രതിപക്ഷം കമ്മീഷനെ അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ആദായ നികുതി ബോര്‍ഡ്‌ ചെയര്‍മാന്‍ പി സി മോദിയെയും റവന്യൂ സെക്രട്ടറി എ ബി പാണ്ഡയെയും വിളിപ്പിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക