വാഷിംഗ്ടണ്‍ ഡി .സി: ഏപ്രില്‍ ആറാം തീയതി ഫ്ളോറിഡയിലെ റ്റാമ്പായില്‍ നിര്യാതയായ പെണ്ണമ്മ കുര്യന്റെ പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വീസും ബുധനാഴ്ച (ഏപ്രില്‍ 10,2019).
പരേതനായ പള്ളിപ്പാട്ട് കടയ്ക്കല്‍ കോശി കുര്യന്റെ ഭാര്യാണ് പരേത. ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും,വൈറ്റ് ഹൗസിലെ സീനിയര്‍ ഉദ്യോഗസ്ഥനുമായ റെവ.ഫാദര്‍. അലക്സാണ്ടര്‍ കുര്യന്റെ മാതാവാണ് നിര്യാതയായ പെണ്ണമ്മ കുര്യന്.
മറ്റു മക്കള്‍: സാറാമ്മ ജോര്‍ജ് (ഡാളസ്), കുര്യന് കോശി (ഫ്ളോറിഡ), ലില്ലി കുര്യന് (ഡാളസ്), മേഴ്സി കോശി (റ്റാമ്പാ, ഫ്ളോറിഡ), തമ്പി കുര്യന് (മസാച്യുസെറ്റ്സ്).
ഏപ്രില്‍ 10ന് ബുധനാഴ്ച വൈകിട്ട് 6 മുതല്‍, സെന്റ് മാര്‍ക്കസ് ചര്‍ച്ച് 11029 ഡേവിസ് റോഡ്, റ്റാമ്പാ (ഫ്ളോറിഡ) 22637ല്‍ വച്ചു പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വീസും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. അലക്സാണ്ടര്‍ കുര്യന് (410 794 6034, 202 495 9628).
വാര്‍ത്ത :ജോയ് ജോസഫ്