Image

വീണ്ടും ഗൃഹാതുരം (കവിത: ജയന്‍ വര്‍ഗീസ്)

Published on 09 April, 2019
വീണ്ടും ഗൃഹാതുരം (കവിത: ജയന്‍ വര്‍ഗീസ്)
ശാരികേ, ശാരികേ,
പാലൊളിച്ചന്ദ്രികേ,
പാടുക, നീയെന്റെ നാട്ടിലെ കാറ്റിലെ
ഭാവ ഗായത്രികള്‍, സൂര്യ ഗായത്രികള്‍ !

 നെല്ലും, നെല്‍വയലോരത്തെ തോട്ടിലെ
തുള്ളുന്ന മീനും, വിഷുക്കിളി ക്കൊഞ്ചലും,
എല്ലാമൊരോര്‍മ്മ, യെന്നുള്ളിന്‍റെ യുള്ളിലെ
വിങ്ങല്‍ ! നിര്‍ബാധം പടിയിറങ്ങുന്നു ഞാന്‍.

ഇല്ല ! തിരിച്ചില്ല, സാഹചര്യങ്ങളാല്‍
കല്ലായി മാറി മനസും,ശരീരവും.
ഇങ്ങീ ' മൊറാവിയന്‍ ' ശ്മശാന ഭൂവിലെ 
ക്കല്ലിലൊന്നായി ഞാനസ്തമിക്കുന്‌പോഴും,

ചങ്ങന്പുഴ യസ്ഥി മാടത്തിലേപ്പോലെ
സ്പന്ദിക്കുമെന്റെ കിനാക്കളാം പൂക്കളും :
' ഒന്നറിയുന്നു ! ഹിമവാന്റെ നാട്ടിലെ
മണ്ണില്‍ ജനിച്ചതില്‍ കോരിത്തരിപ്പു ഞാന്‍ '

* ' മന്ദം മന്ദം തുടിപ്പതായ് കേള്‍ക്കാം,
സ്പന്ദനങ്ങളീ കല്ലറക്കുള്ളില്‍ ' എന്നവസാനിക്കുന്ന
ചങ്ങന്പുഴയുടെ ശവകുടീരത്തിലെ കവിതയെയും,
കവിയെയും അനുസ്മരിച്ചു കൊണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക