Image

നേതാക്കള്‍ പ്രകോപനപരമായ പ്രസ്‌താവന നടത്തിയാര്‍ കര്‍ശന നടപടി: രമേശ്‌

Published on 22 April, 2012
നേതാക്കള്‍ പ്രകോപനപരമായ പ്രസ്‌താവന നടത്തിയാര്‍ കര്‍ശന നടപടി: രമേശ്‌
കോഴിക്കോട്‌: കോണ്‍ഗ്രസ്‌ നേതാക്കള്‍ നേതാക്കള്‍ പ്രകോപനപരമായ പ്രസ്‌താവന നടത്തിയാര്‍ കര്‍ശന നടപടിയെടുക്കുമെന്ന്‌ പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പ്രസ്‌താവിച്ചു. പരസ്യപ്രസ്‌താവനയ്‌ക്കെതിരേ ഹൈക്കമാന്‍ഡിന്റെ കര്‍ശനമായ നിര്‍ദേശം ലഭിച്ചിട്ടുണ്ട്‌. പരസ്‌പരം പ്രകോപനപമായ പ്രസ്‌താവനകള്‍ ഒഴിവാക്കാന്‍ നേതാക്കള്‍ സഹകരിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫിലെ കക്ഷികളെ ഒന്നിച്ചുകൊണ്ടുപോകാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ്‌ ഏറ്റെടുക്കുന്നു. പരസ്യപ്രസ്‌താവന കെപിസിസി നേരത്തേ തന്നെ വിലക്കിയിരുന്നു.

ഹസന്റെ പ്രസ്‌താവന അതിരുകടന്നതായി തോന്നുന്നില്ലെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന്‌ അദ്ദേഹത്തിന്റെ മറുപടി. സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്‌ മുന്നണിയിലെ എല്ലാവരും പരസ്യപ്രസ്‌താവന ഒഴിവാക്കുന്നതാണ്‌ നല്ലതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യുഡിഎഫിലെ കക്ഷികളെ ഒന്നിച്ചുകൊണ്ടുപോകാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ്‌ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക