Image

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം യുവജനോത്സവം സാഹിത്യ മത്സരങ്ങള്‍ ഏപ്രില്‍ 13 ന്

ബിജു വെണ്ണിക്കുളം Published on 10 April, 2019
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം യുവജനോത്സവം സാഹിത്യ മത്സരങ്ങള്‍ ഏപ്രില്‍ 13 ന്
മസ്‌കറ്റ്  : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള  വിഭാഗം യുവജനോത്സവം സാഹിത്യ മത്സരങ്ങള്‍  ഏപ്രില്‍ 13 ന്*  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവ മത്സരങ്ങളുടെ ഭാഗമായുള്ള  സാഹിത്യ മത്സരങ്ങള്‍ ഏപ്രില്‍ 13ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ചിത്ര രചന, പെയിന്റിംഗ് മത്സരങ്ങള്‍ ഏപ്രില്‍  13ന് റൂവിയിലെ കേരള വിംഗ്  ഓഫീസിലും,  ലേഖനം, കഥാ രചന, കവിതാ രചന തുടങ്ങിയവ (മലയാളത്തിലും ഇംഗ്ലീഷിലും) അന്നേ ദിവസം തന്നെ ദര്‌സൈടിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളിലും വച്ച് സംഘടിപ്പിക്കപ്പെടും. ചിത്ര രചന, പെയിന്റിംഗ് സാഹിത്യ  മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മത്സരങ്ങള്‍ നടക്കുമ്പോള്‍ തത്സമയം പേര് നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 93397868 

/99881475 എന്നീ മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

  ബിജു  വെണ്ണിക്കുളം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക