Image

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക്‌ കുറയുമെന്ന്‌ ഐ എം എഫ്‌ അവലോകന റിപ്പോര്‍ട്ട്‌

Published on 10 April, 2019
 ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക്‌ കുറയുമെന്ന്‌ ഐ എം എഫ്‌ അവലോകന റിപ്പോര്‍ട്ട്‌

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആഗോള സാമ്പത്തിക വളര്‍ച്ച കുറയുമെന്ന്‌ ഐ എം എഫ്‌. 3.3 ശതമാനം വളര്‍ച്ച മാത്രമേ ഉണ്ടാകൂ എന്നാണ്‌ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ഇന്ത്യ ഉള്‍പ്പെടെ ലോക രാജ്യങ്ങളില്‍ 70 ശതമാനവും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചക്കുറവ്‌ നേരിടുമെന്ന്‌ ചീഫ്‌ എക്കണോമിസ്റ്റ്‌ ഗീത ഗോപിനാഥ്‌ പുറത്തു വിട്ട റിപ്പോര്‍ട്ട്‌ പറയുന്നു.

എന്നാല്‍ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നുണ്ട്‌. റിപ്പോര്‍ട്ട്‌ പ്രകാരം 2019ല്‍ 7.4 ശതമാനവും, 2020ല്‍ 7.5 ശതമാനവുമായിരുന്നു വളര്‍ച്ച കണക്കാക്കിയിരുന്നത്‌. എന്നാല്‍ ഇതില്‍ നിന്നും 0.1 ശതമാനം താഴ്‌ത്തി 2019ല്‍ 7.3 ശതമാനവും 2020ല്‍ 7.4 ശതമാനവുമാണ്‌ ഐ എം എഫിന്റെ ഇപ്പോഴത്തെ അനുമാനം.

അതേസമയം, ചൈനയെ അപേക്ഷിച്ച്‌ ഇന്ത്യയുടെ വളര്‍ച്ചയില്‍ മുന്നേറ്റം തുടരുമെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. 2019ല്‍ ചൈന 6.6 ശതമാനം വളര്‍ച്ച മാത്രമേ കൈവരിക്കൂ. 2020ല്‍ ചൈനയുടെ വളര്‍ച്ച 6.1 ആയി കുറയുമെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

നിക്ഷേപം വര്‍ധിക്കുന്നതും ഉപഭോഗം ഉയരുന്നതുമാണ്‌ ഇന്ത്യയുടെ വളര്‍ച്ചക്ക്‌ പിന്നിലെ കാരണമെന്ന്‌ ഗീത ഗോപിനാഥ്‌ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക