Image

ആത്മാഭിമാനം പണയപ്പെടുത്തി തുടരാന്‍ ആഗ്രഹമില്ല: ഹസ്സന്‍

Published on 22 April, 2012
ആത്മാഭിമാനം പണയപ്പെടുത്തി തുടരാന്‍ ആഗ്രഹമില്ല:  ഹസ്സന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിന്‌ ആത്മാഭിമാനം പണയപ്പെടുത്തി മുന്നണിയില്‍ തുടരുവാന്‍ ആഗ്രഹമില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ എം.എം ഹസ്സന്‍ പറഞ്ഞു. മുന്നണിയില്‍ ഏറ്റവും കൂടുതല്‍ വിട്ടുവീഴ്‌ച ചെയ്യുന്നത്‌ കോണ്‍ഗ്രസ്സാണെന്നും ലീഗിനെ പരസ്യപ്രസ്‌താവനയിലൂടെ ഒരു കോണ്‍ഗ്രസ്‌ നേതാക്കളും വ്രണപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടയ്‌ക്കിടെ ലീഗ്‌ നടത്തുന്ന ലീഗ്‌ നടത്തുന്ന പരസ്യപ്രസ്‌താവനകളും അവസാനിപ്പിക്കുന്നതാണ്‌ മുന്നണിയുടെ നിലനില്‍പ്പിന്‌ നല്ലത്‌.

യു.ഡി.എഫ്‌ അധികാരത്തില്‍വരാന്‍ കാരണം ലീഗിന്റെ വിട്ടുവീഴ്‌ചാ മനോഭാവമാണെന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാളായ കെ.പി.എ മജീദിന്റെ പ്രസ്‌താവനയ്‌ക്കുള്ള മറുപടിയായാണ്‌ ഹസന്‍ ഇക്കാര്യം പറഞ്ഞത്‌.
ആത്മാഭിമാനം പണയപ്പെടുത്തി തുടരാന്‍ ആഗ്രഹമില്ല:  ഹസ്സന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക