Image

ഇനി 'പിഎം നരേന്ദ്ര മോദി' എത്തണമെങ്കില്‍ തിരഞ്ഞെടുപ്പ് കഴിയണം!!

Published on 10 April, 2019
ഇനി 'പിഎം നരേന്ദ്ര മോദി' എത്തണമെങ്കില്‍ തിരഞ്ഞെടുപ്പ് കഴിയണം!!

പ്ര ധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന 'പിഎം നരേന്ദ്ര മോദി'യുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു.

2019 ലോക് സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ ചലച്ചിത്രം റിലീസ് ചെയ്യരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്.

ചിത്രം റിലീസ് ചെയ്യുന്നത് വോട്ടര്‍മാരെ സ്വധീനിക്കുമെന്ന പരാതിയില്‍ വസ്തുതയുണ്ടെന്നു കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടല്‍.

കോണ്‍ഗ്രസും ആം ആദ്മിയും ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളോട് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.

കമ്മീഷന്‍ യോഗം ചേര്‍ന്ന് വിഷയം വിലയിരുത്തുകയും ചിത്രത്തിന് സ്റ്റേ നല്‍കുകയുമായിരുന്നു. പിഎം നരേന്ദ്ര മോദി'യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.

സെന്‍സര്‍ ബോര്‍ഡ് ഇതുവരെ ചിത്രത്തിനു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോ എന്നു തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക