Image

ഐ.ഒ..സി പെന്‍സില്‍വേനിയ കേരളാ ചാപ്റ്റര്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് വിശകലനം നടത്തി

Published on 10 April, 2019
ഐ.ഒ..സി പെന്‍സില്‍വേനിയ കേരളാ ചാപ്റ്റര്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് വിശകലനം നടത്തി
ഫിലഡല്‍ഫിയ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരള ചാപ്റ്റര്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് വിശകലനം നടത്തി. ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ ആസന്നമായ ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേയും സഖ്യകക്ഷികളുടേയും വിജയത്തിനായി പ്രവര്‍ത്തിക്കുന്നതിനുള്ള രൂപരേഖ തയാറാക്കി.

കോണ്‍ഗ്രസിതര ഗവണ്‍മെന്റ് വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യന്‍ മതേതരത്വം നാമാവശേഷമാകുമെന്നു യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഭരണഘടനാധ്വംസനം ഒരു നിത്യസംഭവമായി മാറാം. ഇന്ത്യന്‍ ഭരണഘടന തന്നെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ഭേദഗതി ചെയ്യപ്പെടുന്ന അവസരമുണ്ടാകാം. ഇങ്ങനെയുള്ള ഒരു സ്ഥിതിവിശേഷം സംജാതമാകാതെ മതേതരത്വം സംരക്ഷിക്കപ്പെടുന്ന, ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടുന്ന ഒരു ഗവണ്‍മെന്റ് അധികാരത്തില്‍ വരേണ്ടതാണ്. അതിനാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ശ്രീ രാഹുല്‍ഗാന്ധി അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. കേരളത്തില്‍ 20 പാര്‍ലമെന്റ് സീറ്റുകളും ലഭിക്കത്തക്ക ഒരു അനുകൂല തരംഗം രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കൈവന്നിരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ജനറല്‍ സെക്രട്ടറി ഷാലു പുന്നൂസ്, നാഷണല്‍ കേരളാ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് അലക്‌സ് തോമസ്, ചാപ്റ്റര്‍ ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍, ജയിംസ് പീറ്റര്‍, സെക്രട്ടറി ജോണ്‍ സാമുവേല്‍, കെ.എസ് ഏബ്രഹാം, ഷിബു, ലിബിന്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തില്‍ യു.ഡി.എഫിന്റേയും മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റേയും വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ യോഗത്തില്‍ എല്ലാ പ്രവാസി സുഹൃത്തുക്കളേയും ആഹ്വാനം ചെയ്തു.

പി.ആര്‍.ഒ കുര്യന്‍ രാജന്‍ അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക