Image

കലക്ടറെ തട്ടിക്കൊണ്ടുപോവല്‍ : സുപ്രധാന വിവിരങ്ങള്‍ ലഭിച്ചതായി പൊലീസ്

Published on 22 April, 2012
കലക്ടറെ തട്ടിക്കൊണ്ടുപോവല്‍ : സുപ്രധാന വിവിരങ്ങള്‍   ലഭിച്ചതായി പൊലീസ്
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ജില്ലാ കലക്ടറെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവിരങ്ങള്‍ ലഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സംഭവത്തിന് ശേഷം ഇതുവരെയും മാവോയിസ്റ്റുകള്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. സുക്മ ജില്ലാ കലക്ടര്‍ അലക്സ് പോള്‍ മേനോനെയാണ് ശനിയാഴ്ച മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയത്.

ദന്ദകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയിലെ മാവോയിസ്റ്റുകളാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മാവോയിസ്റ്റ് നേതാക്കളായ കേശണ്ണ, റെന്‍ഗോണ്‍, ഹെര്‍മ, എന്നിവര്‍ വഴി കൈമാറി പപരാവോ എന്ന നേതാവിനടുത്താണ കലക്ടര്‍് ഇപ്പോഴുള്ളതെന്നും കരുതുന്നൂ.

ഒഡീഷ- ഛത്തീസ്ഗഡ് അതിര്‍ത്തിയായ തുള്‍സി കുന്നുകളില്‍ വെച്ചാണ് കലക്ടറെ തട്ടിക്കൊണ്ട് പോയത്. അലക്സ് പോളിനെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തി വരികയാണെന്ന് മുഖ്യമന്ത്രി രമണ്‍ സിങ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക