Image

പ്രഫ. പി.കെ. മാണി (106) നിര്യാതനായി

Published on 10 April, 2019
പ്രഫ. പി.കെ. മാണി (106) നിര്യാതനായി
പാലാ : മാടപ്പാട്ട് പുത്തേട്ട് പ്രഫ. പി.കെ. മാണി (106) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ മേരി ചേന്നങ്കരി ഐക്കര കുടുംബാംഗം.

മക്കള്‍: പി.കെ. മാണി (എയര്‍ വൈസ് മാര്‍ഷല്‍, ഹൈദരാബാദ്), പി.സെഡ്. മാണി (ബ്രിഗേഡിയര്‍, യുഎസ്എ), ഡോ. മേരി മാണി (യുഎസ്എ), പി.എം. ജോസഫ് (ഇറ്റലി), ഡോ. എലിസബത്ത് ജോണ്‍ (യുഎസ്എ), ഡോ. ആനി തോമസ് (യുഎസ്എ), പി.എം. മാണി(മേജര്‍, ആര്‍മി പാലക്കാട്), തെരേസാ ജോസഫ് (യുഎസ്എ), ഫിലോമിന മാണി (റിട്ട. മാനേജര്‍, ഫെഡറല്‍ ബാങ്ക്, ആലുവ), റീറ്റാ ജോര്‍ജ്(തൃശൂര്‍).

മരുമക്കള്‍: ശാന്ത, മാത്തിരി, ഫ്രാന്‍സിസ് കോടംകണ്ടത്ത് (തൃശൂര്‍), ഡോ. ബെര്‍ക്കുമാന്‍സ് ഇടയ്ക്കാട്ടുകുടി, കോതമംഗലം (യുഎസ്), ഡോ. തോമസ് നടയ്ക്കല്‍, ആലപ്പുഴ (യുഎസ്), സുമ, ടി.സി. ജോസഫ് തരണിയില്‍, തൊടുപുഴ (യു.എസ്), സെബാസ്റ്റ്യന്‍ താളനാനി (ആലുവ), ജോര്‍ജ് എരിഞ്ഞേരി (തൃശൂര്‍), ആന്‍ഡ്രിയാന (ഇറ്റലി). പരേതന്‍ പാലാ സെന്‍റ് തോമസ് കോളജ് കെമിസ്ട്രി വിഭാഗം തലവനും പാലാ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക