Image

മാണി സാറിന് അനുശോചനം. IOC USAയുടെ ടെലികോണ്‍ഫറന്‍സ് ഇന്ന് വൈകീട്ട് 9 മണിക്ക്.

സജി കരിമ്പന്നൂര്‍ Published on 11 April, 2019
മാണി സാറിന് അനുശോചനം. IOC USAയുടെ  ടെലികോണ്‍ഫറന്‍സ് ഇന്ന് വൈകീട്ട് 9 മണിക്ക്.
ഫ്‌ളോറിഡാ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ. ഫ്‌ളോറിഡാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് 9 മണിക്ക്, കോണ്‍ഗ്രസിന്റെ പ്രിയനേതാവ് കെ.എം. മാണി സാറിന്റെ അകാല നിര്യാണത്തില്‍ അനുശോചനയോഗം സംഘടിപ്പിക്കുന്നു.
സമകാലിക രാഷ്ട്രീയത്തില്‍ ഊജ്ജ്വലശോഭയായി വിരാചിച്ച കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാനും, UDF നേതാവും ആയ കെ.എം. മാണി സാറിന്റെ ദേഹവിയോഗം പ്രബുദ്ധ കേരളത്തിന് തീരാനഷ്ടമാണ്.

കക്ഷി രാഷ്ട്രീയഭേദമെന്യേ വിവിധ തുറകളില്‍പെട്ട രാഷ്ട്രീയ സാമൂഹിക നേതാക്കന്മാര്‍ ആഗോള വ്യാപകമായി ഈ ടെലികോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തില്‍ നിന്നുമുള്ള UDF നേതാക്കന്മാരും കേരളാ കോണ്‍ഗ്രസ് നേതാക്കളും പ്രസ്തുത യോഗത്തില്‍ സംബന്ധിക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. മാണിസാറിനെ സ്‌നേഹിക്കുന്ന, അടുത്തറിയാവുന്ന ഏവര്‍ക്കും ഈ അനുശോചന യോഗത്തില്‍ സംബന്ധിക്കാവുന്നതാണ്.

കോണ്‍ഫറന്‍സ് കോള്‍ നമ്പര്‍:712 775 7035
ആക്‌സസ് കോഡ് : 9190192.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സജി കരിമ്പന്നൂര്‍: 813 401 4178
രാജന്‍ പടവത്തില്‍:954 701 3200
ചാക്കോ കുര്യന്‍: 321 663 8072
നോയല്‍ മാത്യു: 786 553 6635

Join WhatsApp News
കരയാതെ 2019-04-11 17:34:01
ഒരു മാണിപോയാൽ ഒൻപത് മാണിമാർ വരും മക്കളെ . കരയാതെ 

പോളി-റ്റിക്സ് 2019-04-11 18:18:19
"കെ.എം. മാണി സാറിന്റെ ദേഹവിയോഗം പ്രബുദ്ധ കേരളത്തിന് തീരാനഷ്ടമാണ്."  എന്ത് നഷ്ടം ? എത്രനാളായി ആ കസേര ഒന്ന് ഒഴിയാൻ കാത്തിരിക്കുന്നു 
പോളണ്ടിനെ കുറിച്ച് .. 2019-04-11 18:22:41
പോളണ്ടിനെ കുറിച്ച് മേലാല്‍ ഒന്നും പറയരുത് എന്ന് ശ്രിനിവാസന്‍ പറഞ്ഞത് പോലെ....
മതി, കേട്ടു മടുത്തു ഇ ചരമ പ്രസംഗം. ഇയാള്‍ സൊന്തം കാര്യം മാത്രം നോക്കി, കൊണ്ഗ്രസിനെ കുത്തുപാളയെടുപ്പിച്ച വിരുതന്‍ ആണ്. കോണ്ഗ്രസ് വിട്ടു പോയിട്ടും ഇയാല്‍ തന്നെ ആയിരുന്നു കൊണ്ഗ്രസിലെ കിംഗ്‌ മേക്കര്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക