Image

മലങ്കര സഭയുടെ പെട്ടകവാതില്‍ എക്കാലവും തുറന്നു തന്നെ: ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം

Published on 11 April, 2019
മലങ്കര സഭയുടെ പെട്ടകവാതില്‍ എക്കാലവും തുറന്നു തന്നെ:  ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം
മലങ്കര സഭാമക്കള്‍ എല്ലാവരും ഒരുമിച്ചു നോഹയുടെ ഈ അനുഗ്രഹീത പെട്ടകത്തിലേക്ക് പ്രവേശിക്കാം എന്നുള്ള പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ ആഹ്വാനം ഉള്‍ക്കൊള്ളുവാന്‍ മലങ്കരസഭയിലെ  ഇരുവിഭാഗങ്ങളും തയ്യാറായാല്‍ നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന കക്ഷിവഴക്കുകള്‍ക്ക് അന്ത്യം കുറിക്കുവാന്‍ ഇടയാകും.

നോഹയുടെ കാലം ആയപ്പോഴേക്കും ഭൂമി അക്രമംകൊണ്ടു നിറഞ്ഞിരുന്നു. ആദാമിന്റെ പിന്‍തലമുറക്കാരില്‍ ബഹുഭൂരിപക്ഷവും വഴിപിഴച്ച ഗതി പിന്തുടരുകയുണ്ടായി. അങ്ങനെ 'ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്‌പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.' —?ഉല്പത്തി 6:5, 11, 12  യഹോവയുടെ അപ്രീതിക്കു നിദാനം മനുഷ്യരുടെ മത്സരം മാത്രമായിരുന്നില്ല എന്നോര്‍ക്കുക.

2017 ജൂലായ് 3 ലെ സുപ്രീം കോടതി വിധി അന്തിമമാണെന്നും അതിന്മേല്‍ ഇനിയൊരു പുനപരിശോധന അസാധ്യമാണെന്നും 1934 ലെ മലങ്കര സഭ ഭരണഘടനപ്രകാരം മാത്രമേ മലങ്കര സഭയിലെ ദേവാലയങ്ങള്‍ ഭരിക്കപ്പെടുവാന്‍ പാടുള്ളുവെന്നും, വീണ്ടും വീണ്ടും ഹര്‍ജികളുമായി വരുന്നത് യാതൊരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും, 2017 ജൂലായ് 3 ല്‍  തീര്‍പ്പാക്കിയ വിഷയം സംബന്ധിച്ചു ഒരു കീഴ്‌കോടതിയും ഇനി ഒരു കേസ് സ്വീകരിക്കാനോ പരിഗണിക്കാനോ പാടില്ല എന്നും  കര്‍ശന നിര്‍ദേശം നല്‍കികൊണ്ട് ബഹു.സുപ്രീം കോടതി ഉത്തരവായിരിക്കുന്നു. ഇതോടുകൂടി ബഹു.സുപ്രീം കോടതി വിധിന്യായത്തിനു പുറത്ത് ഇനി യാതൊരുവിധ ഒത്തുതീര്‍പ്പുകള്‍ക്കോ മധ്യസ്ഥശ്രമങ്ങള്‍ക്കോ അര്‍ഥമില്ലാതായി. ഇത് മലങ്കര സഭയിലെ ഇരു വിഭാഗങ്ങള്‍ക്കും, സര്‍ക്കാരിനും കീഴ്‌ക്കോടതികള്‍ക്കും കര്‍ശന നിര്‍ദ്ദേശവും താക്കീതും കൂടിയാണ്. 1934 ലെ ഭരണഘടനപ്രകാരം ഏക സഭയായി യോചിച്ചു പോവുകയല്ലാതെ മറ്റൊരുതരത്തിലുള്ള ഒത്തുതീര്‍ത്തപ്പ് വ്യവസ്ഥയ്ക്കും ഇനി പ്രസക്തിയില്ല. 
ജൂലൈ മൂന്നിലെ വിധിക്ക് ശേഷം നടക്കുന്ന സമാധാന ശ്രമങ്ങളുടെ അവസാനവാക്കായി  ഇന്ത്യയുടെ ബഹുമാനപ്പെട്ട പരമോന്നത നീതിപീഠത്തില്‍ നിന്നും വ്യക്തമായ ഒരു നിര്‍ദ്ദേശവും, താക്കീതും കൂടി ഇന്ന് വന്നിരിക്കുന്നു. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി അവസാനവാക്കായി വ്യക്തമായി നിലനില്‍ക്കെ മേലില്‍ സഭാ കേസുമായി ബന്ധപ്പെട്ട് ഒരു വിഷയവും ഒരു കോടതിയും പരിഗണിക്കുവാന്‍ പാടില്ലയെന്ന് പറഞ്ഞാല്‍ ഈ കോടതിവിധി മാറ്റിവച്ചുകൊണ്ടുള്ള  സന്ധിസംഭാഷണങ്ങള്‍ക്ക് പോലും പ്രസക്തിയില്ലാതായിരിക്കുന്നു. ഹര്‍ജികള്‍ കീഴ്‌ക്കോടതികള്‍ സ്വീകരിക്കുവാന്‍ പാടില്ല എന്ന നിര്‍ദ്ദേശത്തിലൂടെ ഇനി ഇതിന്മേല്‍ ഒരു ചര്‍ച്ച നടത്തുവാന്‍ പോലും കേരളസര്‍ക്കാര്‍ രൂപീകരിച്ച മധ്യസ്ഥസമിതിക്കു അവകാശമില്ല.

വാശിയിലും, വൈരാഗ്യത്തിലും, പിണക്കത്തിലും കാലം കഴിച്ചത് ഇനിയെങ്കിലും മതിയാക്കി ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയുടെ അന്തസത്തയും പ്രാധാന്യവും ഉള്‍ക്കൊണ്ടുകൊണ്ട് വിശുദ്ധ മാര്‍ത്തോമാശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തിന്‍ കീഴില്‍  അണിനിരക്കുവാനുള്ള ഒരു മുഖാന്തരമായി കാണണം. നാം ഒന്നാണ് എന്നും, മലങ്കര സഭാമക്കള്‍ എല്ലാവരും ഒരുമിച്ചു നോഹയുടെ ഈ അനുഗ്രഹീത പെട്ടകത്തിലേക്ക് പ്രവേശിക്കാം എന്നും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ തിരുമനസ്സുകൊണ്ട് വ്യക്തമായി ആഹ്വാനം ചെയ്തു കഴിഞ്ഞിരിക്കുന്നു. പരിശുദ്ധ കാതോലിക്ക ബാവയുടെ വാക്കുകള്‍ അത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിച്ച് ഈ വിധിയോടു കൂടി കൂട്ടിച്ചേര്‍ത്ത് ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുവാന്‍ യാക്കോബായ വിഭാഗം തയ്യാറാകണം. മലങ്കര സഭ വെട്ടിമുറിക്കപ്പെട്ട് ഇല്ലാതെയായി തീരുവാന്‍ ഉള്ളതല്ല. അതിനായി ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ അവര്‍ ദൈവത്തിന്റെ ആത്മാവ് ഉള്ളവനല്ല എന്ന് ബോധ്യപ്പെടണം.  ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളും മലങ്കര സഭ ഒന്നായി നില്‍ക്കുവാന്‍ കൂടുതല്‍ പ്രേരണ നല്‍കുന്നതാണ്. ഇത് ദൈവഹിതം എന്ന് 
തിരിച്ചരിഞ്ഞ് അതനുസരിച്ച് നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും വ്യത്യാസപ്പെടുത്താന്‍ നമുക്ക് സാധിക്കണം. ഒന്നായ മലങ്കരസഭയെ കാണുവാന്‍ ഈ തലമുറയ്ക്ക് ഭാഗ്യം ഉണ്ടാകണം. കലക്കത്തിന്റെ അല്ല സമാധാനത്തിന്റെ ആത്മാവിനെ തന്നെ സ്വീകരിക്കുവാന്‍ ഭാഗ്യമുണ്ടാകട്ടെ.

ഇനി വരുന്നൊരു തലമുറക്ക് സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും കഴിയുവാന്‍ നാം അവസരം ഉണ്ടാക്കണം. നിയമപരമായി യാതൊരുവിധ പരിരക്ഷയും ഇന്ത്യയിലെ ഒരു നീതിന്യായ കോടതികളില്‍ നിന്നും ഇനി മറുവിഭാഗത്തിനു കിട്ടുവാന്‍ പോകുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഇനിയും തിരിച്ചറിയണം. പാത്രിയര്‍ക്കീസ് വിഭാഗം തുടരെത്തുടരെ കേസുകള്‍ കോടതികളില്‍ നല്‍കുന്നതിന് ഇതോടെ അവസാനമാകും എന്ന് കരുതാം.

Join WhatsApp News
പെട്ടകത്തിന്‍ ഉള്ളില്‍ എന്തെല്ലാം 2019-04-11 13:16:38
ഇ പെട്ടക്തിന്‍ ഉള്ളില്‍ എന്തെല്ലാം മാംസ ബുക്കുകള്‍ ഉണ്ട്. കുട്ടികളെയും സ്ത്രികളെയും രതിക്ക് ഉപയോഗിക്കുന്ന കാള മാടന്മാര്‍ ഇല്ലേ. നിങ്ങള്‍ നിങ്ങളുടെ വീടിലെ പെണ്ണുങ്ങളെ പെട്ടകതിന്‍ ഉള്ളില്‍ വിടുമോ. skunk പോലെ നാറുന്ന മാമലുകളും ഇല്ലേ. -
observer 2019-04-11 11:08:46
അങ്ങോട്ട് വന്നു കയറണമെന്നർത്ഥം. കോട്ടയം ആസ്ഥാനമായി നിങ്ങൾ പുതിയ സഭ ഉണ്ടാക്കി. അത് സുപ്രീം കോടതിക്ക് മനസിലായില്ല. 
ഞങ്ങൾ എന്തിനു അങ്ങോട്ട് വരണം?? പൈതൃകവും പാരമ്പര്യവുമാണ് പ്രധാനം 
ORTHODOX VISWASI 2019-04-11 11:38:47
EVERYONE KNOWS WHO STARTED NEW CHURCH IN 2002.YOU MUST OBEY SUPREM COURT ORDER OR BUILD NEW PARISHES.NO OTHER CHOICE.YES.TRADITION IS IMPORTANT.ST THOMAS TRADITION.NOT TRADITION OF SLAVERY.
Jacobite 2019-04-11 14:28:40
അഹങ്കാരികളായ ഓർത്തഡോക്സുകാരുടെ കീഴിൽ കഴിയാണോ? അത് അടിമത്തം . പാത്രിയർക്കീസ് സഭയുടെ തലവനാണ്.  പോപ്പ് കത്തോലിക്കാ സഭയുടെ തലവൻ എന്ന പോലെ. പാത്രിയാക്കീസിനെ അംഗീകരിക്കാത്തവർ  സഭാ വിരുദ്ധർ. പുത്തൻ സഭക്കാർ.
പാവം സുപ്രീം കോടതി എന്തറിഞ്ഞോ എന്തോ.
M.V. 2019-04-11 14:23:35
St.Thomas may be  has shown us The Way , preferring to be known only as a 'twin ' and our own lesson from same ,  how twins can have some or even more differences ,  our humility in accepting that our  so called knowledge of the two natures in  The Lord  etc : , does not have to be a divisive area , that we can work out good , close Sacramental union with the Sacramental Churches of  St.Thomas , without loosing anything worthwhile .Hope that Pope Francis would be invited in , just for such a blessed
 occasion , his good heart who graciously sees the face of a  brother , in the Patriarch of Constantinople, would see even more of same , in our own  such unity  and rejoice with The Lord and His Mother .
St.Thomas and all Holy Apostles , pray for us all  .
ORTHODOX VISWASI 2019-04-11 15:16:50
"POOR SUPREME COURT".WHERE WERE YOUR LAWYERS?.WHAT THEY WERE DOING IN SUPREME COURT.HOW MUCH MONEY DID YOU RAISE FOR CHURCH CASE?WHAT HAPPENED TO THAT MONEY.KEEP YOUR PATRIARCH  AS YOUR HEAD AND BUILD NEW CHURCHES.STAY AWAY FROM OUR 1064 CHURCHES.
Jacobite 2019-04-11 15:23:31
ഓർത്തഡോക്സുകാർക്ക് സത്യം അംഗീകരിക്കാൻ വിഷമം. ഏതു വകുപ്പിലാണ് ഞങ്ങളുടെ പള്ളി നിങ്ങളുടേതാകുന്നത്? നിങ്ങൾ പണിതതാണോ അത്? അല്ല. പിന്നെ അന്യന്റെ മുതൽ എന്തിനു ആഗ്രഹിക്കുന്നു? നിങ്ങൾ ആദ്യകാല ക്രിസ്ത്യാനികൾ എന്ന് വീമ്പു പറയുന്നു. എന്നിട്ട് എത്ര ക്രിസ്ത്യാനി ഉണ്ട് ഇന്ത്യയിൽ??
കപ്യാർ 2019-04-11 15:48:35
തമ്മിലടിക്കുന്ന യാകോബ ഓർത്തഡോൿസ് വിശ്വാസികളെ, നിങ്ങളെ നിങ്ങളുടെ രണ്ടു കൂട്ടരുടെയും നേതൃത്വം ബോധ പൂർവം പറ്റിച്ചിരിക്കുന്നു എന്ന് നിങ്ങൾ എന്തെ മനസ്സിലാക്കാത്തതു.
മലങ്കര വര്ഗീസ് കേസ് സി ബി ഐ അന്വേഷണം അവസാന ഘട്ടത്തിൽ എത്തിയപ്പോൾ ആണ് വളരെ നിർണായകമായ, അണികൾ ആരും അറിയാത്ത  ഒരു ഒത്തു തീർപ്പിലേക്കു നീങ്ങാൻ യാക്കോബായ സഭ നിർബന്ധിതരായത്. കൊലക്കേസ് വച്ച് വില പേശുന്നതിൽ ഓർത്തഡോൿസ് സഭ വിജയിച്ചു. സഭയുടെ പ്രധാനികളുടെ (മേല്പട്ടക്കാരുടെ) അറസ്റ്റും ജയിൽ വാസവും ഒഴിവാക്കാൻ യാക്കോബായ സഭക്ക് വേറെ മാർഗം ഇല്ലായിരുന്നു. അങ്ങിനെ സുപ്രീം കോടതിയിൽ തന്റെ കക്ഷികളുടെ ആവശ്യപ്രകാരം യാകോബ അഭിഭാഷകർ ഒന്ന് ഒഴപ്പിക്കൊടുത്തു. അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. 
യാക്കോബായ സഭ നേതാക്കൾ സ്വന്തം വിശ്വാസികളെയും ഓർത്തഡോൿസ് സഭ തങ്ങൾക്കു കിട്ടിയ രക്ത സാക്ഷിയുടെ കുടുംബത്തെയും നൈസ് ആയി 'തേച്ചു' 
ഇതൊന്നും അറിയാത്ത മന്ദ ബുദ്ധികൾ ആയ വിശ്വാസികൾ കണ്ണൂരിലെ രാഷ്ട്രീയക്കാരെ പോലെ തെരുവിലും സോഷ്യൽ മീഡിയയിലും തമ്മിൽ കലഹിക്കുന്ന അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു. കേരളം രാഷ്ട്രീയവും ഈ സഭ നേതാക്കളും ഒരുപോലെ ആണ് കുരങ്ങമ്മാരെക്കൊണ്ട് ചൂട് പായസം വരിച്ചു രസിക്കുന്നു. ഇവരുടെ തോന്ന്യവാസങ്ങൾ ചോദ്യം ചെയ്യാം വിശ്വാസികൾക്ക് നട്ടെല്ലില്ലാത്ത കാലത്തോളം ഇവർ ഈ ചൂഷണം തുടരും.
കനാന്‍ ശപിക്കപെട്ടവന്‍ 2019-04-11 17:31:33

ഉല്പത്തി 9:

ഇനി സകല ജഡത്തെയും നശിപ്പിപ്പാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.  അതിനു ശേഷം എത്ര എത്ര സുനാമികള്‍, എത്ര ലക്ഷങ്ങള്‍ വെള്ള പൊക്കത്തില്‍ മുങ്ങി മരിച്ചു. അപ്പോള്‍ നിങ്ങളുടെ ഇ ദൈവത്തെ വിശ്വസിക്കാമോ?

18 പെട്ടകത്തിൽനിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാർ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്റെ പിതാവു. 20 നോഹ കൃഷിചെയ്‍വാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. 21 അവൻ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു. 
22 കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു. 23 ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവർ പിതാവിന്റെ നഗ്നത കണ്ടില്ല. 
24 നോഹ ലഹരിവിട്ടുണർന്നപ്പോൾ തന്റെ ഇളയ മകൻ ചെയ്തതു അറിഞ്ഞു. 25 അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്കു അധമദാസനായ്തീരും എന്നു പറഞ്ഞു. 26 ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ; കനാൻ അവരുടെ ദാസനാകും. 
27 ദൈവം യാഫെത്തിനെ വർദ്ധിപ്പിക്കട്ടെ; അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കും; കനാൻ അവരുടെ ദാസനാകും എന്നും അവൻ പറഞ്ഞു. -ഒന്ന് അല്ല മൂന്ന് തവണ ആണ് കനാന്‍ ശപിക്കപെടുന്നത്. നിങ്ങള്‍ എല്ലാം കനാന്‍ പുത്രര്‍ അല്ലേ?

ഇതൊക്കെ ആണ് പെട്ടകത്തില്‍ കയറുന്നവന് അവസാനം കിട്ടുന്നത്.-andrew

ശവ പെട്ടി പെട്ടകം 2019-04-11 21:19:01
ശവം വച്ച് വില പറയുന്ന പിശാചുക്കളെ നിങ്ങള്‍ ആര്‍ ആയാലും ...നിങ്ങള്‍ ഒക്കെ ഇല്ലായിരുന്നു എങ്കില്‍ ...andrew
യേശു 2019-04-11 23:15:48
ഞാൻ നിങ്ങളെ ലോകാവസാനം വരെ സുവിശേഷം അറിയിക്കാൻ ഏൽപിച്ചു . നിങ്ങളോ ഞാൻ ക്രൂശിക്കപ്പെട്ടു കഴിഞ്ഞ ഉടൻ തന്നെ എന്റെ അങ്കി വലിച്ചു കീറി പങ്കിട്ടെടുത്തു . നിങ്ങൾ താടി വളർത്തി, തലയിൽ തൊപ്പി ധരിച്ച് . കയ്യിൽ അംശവടിയും ഏന്തി എന്റെപേരിൽ ജനങ്ങളെ കൊള്ളയടിക്കാൻ തുടങ്ങി.  കാനാവിലെ കല്യാണത്തിന് ഞാൻ വാറ്റിയ ഒന്നാന്തരം വീഞ്ഞകത്താക്കി നിങ്ങൾ  ഉത്തമഗീതവും ലോത്തിന്റെ കഥകളും വായിച്ച്   ഉന്മത്തരായി  ഞാൻ ജനിച്ച പുൽത്തൊഴുത്ത് നിങ്ങൾ പട്ടുമെത്തയാക്കി . മാലാഖമാർക്ക് പകരം നല്ല ഒന്നാന്തരം കന്യാസ്രീമാരെ നിങ്ങളുടെ തോഴിമാറാക്കി .  അവരുമായി നിങ്ങൾ പരസംഗം നടത്തി, അവരിൽ നിന്ന് പിറന്ന കുട്ടികളെ താമസിപ്പിക്കാൻ നിങ്ങൾ അനാഥാലയങ്ങൾ പതിനായിര കണക്കിന് ഉണ്ടാക്കി. മറ്റു ചിലർ സ്വവർഗ്ഗ ഭോഗങ്ങളിൽ ഏർപ്പെട്ടു .   എത്രനാൾ നിങ്ങൾ ഈ ചൂഷണം തുടരും ...വീണ്ടും ഇതാ ജനങ്ങളെ പറ്റിക്കാൻ തയ്യാറെടുക്കുന്നു . എല്ലവർഷവും നിങ്ങൾ എന്നെ ക്രൂശിക്കും, മൂന്നാം നാൾ ഉയർപ്പിക്കും . ചിലർ വിശുദ്ധദേശത്ത് ഞാൻ ജനിച്ച സ്ഥലം കാണാൻ പോകും   ഞാൻ അവിടെയില്ല എന്നറിഞ്ഞിട്ടും നിങ്ങൾ അവിടെപോയി ആശ്വാസം കണ്ടെത്തും ....ലക്ഷ്യമൊന്നുമില്ലാതെ തപ്പി തടയുകയാണ് നിങ്ങൾ .....
നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വളിക്കുന്നതും  നിങ്ങൾക്ക്  പ്രിയമാകുന്നു
നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു. 
കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം. 
കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. 
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. 

ലൂക്കോസ് 2019-04-11 18:15:32
ഒരു പെട്ടകം തുറന്നപ്പോൾ അതിന്റെ വാതിക്കൽ ഒരു കോണകം അഴിഞ്ഞു കിടക്കുന്നതും  പരിശുദ്ധനായ ഫ്രാങ്കോ കന്യാസ്ത്രിയെ പരിഗ്രഹിക്കുന്നതും  കണ്ടു . അതിന് ശേഷം ബിഷപ്പ്മാർ പെട്ടകത്തിനുള്ളിൽ കടന്നാൽ അതടക്കതിരിക്കാൻ കന്യാസ്ത്രിമാർ പ്രത്യകം ശ്രദ്ധിക്കും 
christiani 2019-04-12 12:53:59
മാർത്തോമാ ശ്ലീഹ ഇന്ത്യയിൽ വന്നിട്ടില്ല. സിംഹാസനം സ്ഥാപിച്ചിട്ടുമില്ല. എന്തിനു നുണകൾ പറയുന്നു? അന്ത്യോക്യൻ പാരമ്പര്യത്തിലേക്ക് മടങ്ങുക. പാഷാണ്ഡത അവസാനിപ്പിക്കുക 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക