Image

വളര്‍ത്തു മത്സ്യത്തോട് ക്രൂരത ; ഉടമസ്ഥന്‍ അറസ്റ്റില്‍

പി.പി. ചെറിയാന്‍ Published on 11 April, 2019
വളര്‍ത്തു മത്സ്യത്തോട് ക്രൂരത ; ഉടമസ്ഥന്‍ അറസ്റ്റില്‍
നോര്‍ത്ത് കാരലൈനാ: വളര്‍ത്തു മൃഗങ്ങളോടു ക്രൂരത കാട്ടിയാല്‍ അറസ്റ്റു ചെയ്യുന്നതിനുള്ള നിയമം നിലവിലുള്ളതാണ്. എന്നാല്‍ വീട്ടില്‍ വളര്‍ത്തുന്ന മത്സ്യങ്ങളേയും മൃഗങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ എന്താകും അവസ്ഥ?

നോര്‍ത്ത് കാരലൈനയിലെ അന്‍പത്തി മൂന്നുകാരന്‍ മൈക്കിള്‍ ഹിന്‍സ് മത്സ്യത്തോട് ക്രൂരത കാട്ടിയ കേസ്സില്‍ അറസ്റ്റിലായി. വീട്ടില്‍ അക്വേറിയത്തില്‍ വളര്‍ത്തിയിരുന്ന ആറിഞ്ച് നീളമുള്ള മത്സ്യത്തിന് ആഹാരം നല്‍കിയില്ല എന്നാണ് മൈക്കിളിനെതിരെ ഹാനോവര്‍ കൗണ്ടി ഷെറിഫ് ഓഫിസ് ചാര്‍ജ് ചെയ്തിരിക്കുന്ന കേസ്സ്.


ബുധനാഴ്ചയായിരുന്നു അറസ്റ്റ്. വില്‍മിംഗ്ടണ്‍ വീട്ടില്‍ താമസിച്ചിരുന്ന മൈക്കിളിനെ കഴിഞ്ഞ മാസം ഇവിടെ നിന്നും ഒഴിപ്പിച്ചിരുന്നു.
വീട്ടിലുണ്ടായിരുന്ന ഓസ്‌ക്കര്‍ മത്സ്യത്തിന് ഭക്ഷണം നല്‍കാതെ അനാരോഗ്യകരമായ ചുറ്റുപാടില്‍ ഉപേക്ഷിച്ചുവെന്നും  ഇയാള്‍ക്കെതിരെ കേസ്സുണ്ട്.
ഹാന്‍ഓവര്‍ കൗണ്ടിയില്‍ ആദ്യമായാണ് മത്സ്യത്തിനോടുള്ള ക്രൂരതക്ക് ഒരാള്‍ക്കെതിരെ കേസ്സെടുക്കുന്നതെന്ന് ലഫ്. ജറി ബ്രൂവര്‍ പറഞ്ഞു. ഇതിനെകുറിച്ചു വിശദീകരിക്കുവാന്‍ മൈക്കിളിനേയോ, വാദിക്കുവാന്‍ അറ്റോര്‍ണിയെയോ ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



വളര്‍ത്തു മത്സ്യത്തോട് ക്രൂരത ; ഉടമസ്ഥന്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക