Image

കെ എം മാണി അനുസ്മരണം ഹ്യൂസ്റ്റനിൽ

ഡോ. ജോർജ് കാക്കനാട്ട് Published on 12 April, 2019
കെ എം മാണി അനുസ്മരണം ഹ്യൂസ്റ്റനിൽ
സ്റ്റാഫോര്‍ഡ് കഴിഞ്ഞ അര നൂറ്റാണ്ടോളം അധ്വാനിക്കുന്ന കര്‍ഷക വിഭാഗത്തിന്റയും ദുര്‍ബല വിഭാഗങ്ങളുടെയും ശബ്ദമായിരുന്ന പാലായുടെ പ്രിയപുത്രനും, കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനും ആയ കേരള രാഷ്ട്രീയത്തിലെ സൂര്യതേജസുമായിരുന്ന കെ.എം. മാണിസാറിന്റെനിര്യാണത്തില്‍ അനുശോചിക്കാന്‍ ഹ്യൂസ്റ്റണ്‍ പൗരാവലി സ്റ്റാഫ്ഫോര്‍ഡിലുള്ള കേരള ഹൗസില്‍ ഒത്തുകൂടി.

പ്രവാസി കേരളാ കോണ്‍ഗ്രസിന്റെയും മലയാളീ അസോസിയേഷന്റെയും സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെയും നേതൃത്വത്തില്‍നടന്ന അനുസ്മരണ സമ്മേളനത്തില്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധി പേര്‍ പങ്കെടുത്തു. ഹ്യൂസ്റ്റണിലുള്ള വിവിധ സംഘടനകളെപ്രതിനിധീകരിച്ചു ഭാരവാഹികള്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി.

മലയാളീ അസോസിയേഷന്‍ സെക്രട്ടറി വിനോദ് വാസുദേവന്റെ സ്വാഗത പ്രസംഗത്തിന് ശേഷം ഹ്യൂസ്റ്റണ്‍ പൗരാവലിയുടെ അനുശോചന പ്രമേയംഡോ. ജോര്‍ജ് കാക്കനാട്ട് അവതരിപ്പിച്ചു. അമേരിക്കയിലെ പല മലയാളികളോടും വ്യക്തിപരമായി ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ശ്രീ കെ. എം.മാണി അമേരിക്കയില്‍ ഉള്ള ധാരാളം മലയാളികളുടെ ഊഷ്മളമായ സ്നേഹം അനുഭവിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ദുഃഖിക്കുന്ന എല്ലാവരോടുമൊപ്പം അമേരിക്കന്‍ മലയാളികളുടെയും ഹ്യൂസ്റ്റണ്‍ മലയാളികളുടെയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായുംപ്രമേയത്തില്‍ പറഞ്ഞു.

കെ.എം. മാണിസാറിന്റെ നിര്യാണം കേരള ജനതക്ക് തീരാനഷ്ടമാണുണ്ടാക്കിയിരിക്കുന്നത് എന്നും കേരളം കണ്ട ഏറ്റവും മികച്ചധനകാര്യമന്ത്രിയും പടത്തലവനുമായിരുന്നു ശ്രീ കെ.എം. മാണി എന്നും മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

സ്‌നേഹ സൗഹൃദങ്ങള്‍ കൊണ്ട് ജനങ്ങളെ ഒപ്പം നിര്‍ത്തുകയും ഏതാവശ്യത്തിനും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്ത വലിയ നേതാവ് ആണ് ശ്രീകെ എം മാണി എന്നും കേരളാ രാഷ്ട്രീയത്തിലെ നയചാതുര്യത്തിന്റെ അതികായകനായ നേതാവായിരുന്നു എന്നും

ശ്രീ കെഎം മാണിയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരാളില്ലെന്നുള്ള വസ്തുത വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു നേതാക്കള്‍ വിലയിരുത്തി. സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് സണ്ണി കാരിക്കല്‍ തന്റെ നേതാവിനെ നഷ്ടപെട്ടതിലുള്ള വിഷമം രേഖപ്പെടുത്തി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിയമസഭയിലും പുറത്തും എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ക്കു പാത്രമായിരുന്നു മാണി സാര്‍ എന്ന് ഓര്‍മിച്ചു. ഫോമയെ പ്രതിനിതീകരിച്ചു ശശിധരന്‍ നായര്‍ പ്രസംഗിച്ചു. കേരളത്തിലെ രാഷ്ട്രീയ പ്രതിസന്ധികളെല്ലാം വളരെ കരുത്തോടെ പ്രതിരോധിച്ചവ്യക്തിയായിരുന്നു എന്ന് അനുസ്മരിച്ചു. ഫൊക്കാനയ്ക്കു വേണ്ടി എബ്രഹാം ഈപ്പന്‍ ശ്രീ കെ എം മാണി ഭരണപക്ഷത്ത് ആണെങ്കില്‍ പ്രഗത്ഭനായഭരണാധികാരി എന്നും പ്രതിപക്ഷത്ത് ആണെങ്കില്‍ പ്രതിരോധനിരയിലെ പ്രധാനി എന്നും വിലയിരുത്തി. രാഷ്ട്രീയ പ്രതിയോഗികളെ പോലുംതന്റെ ചാണക്യസൂത്രങ്ങള്‍ കൊണ്ട് വരുതിയിലാക്കാനുള്ള രാഷ്ട്രീയ നയതന്ത്രജ്ഞത കാണിച്ച അപൂര്‍വ്വം ജന നേതാക്കളില്‍ ഒരാളായിരുന്നു ശ്രീ കെഎം മാണി എന്ന് പ്രസ് ക്ലബിന് വേണ്ടി അനില്‍ ആറന്മുള പറഞ്ഞു. ലോട്ടറിയിലൂടെ ലഭിക്കുന്ന വരുമാനം സാധാരണക്കാര്‍ക്കുംചികിത്സാസഹായമായി നല്‍കുന്നതിനെക്കുറിച്ചുള്ള ആശയം , കര്‍ഷക, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, കാരുണ്യ തുടങ്ങിയ ക്ഷേമപദ്ധതികളിലൂടെ ജനങ്ങളുടെ പിന്തുണയും വിശ്വാസവും നേടിയ ശ്രീ കെ.എം. മാണിയുടെ നിര്യാണം ഏറെ ദു:ഖകരമാണ് എന്ന് യു ഡി എഫിന്വേണ്ടി ബേബി മണക്കുന്നേല്‍ അനുസ്മരിച്ചു.

മലയാളീ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് തോമസ് ചെറുകര, വേള്‍ഡ് മലയാളീ കൗണ്‍സിലിനെ പ്രതിനിധീകരിച്ചു ജോമോന്‍ ഇടയാടിയില്‍, എസ്. കെ ചെറിയാന്‍, ജനാതിപത്യ കേരള കോണ്‍ഗ്രസിലെ ജോസ് കുരിയന്‍ ഇഞ്ചനാട്ട്, നേര്‍കാഴ്ച പത്രത്തിന് വേണ്ടി സുരേഷ് രാമകൃഷ്ണന്‍. സെനിത്എല്ലങ്കിയില്‍, പത്രപ്രവര്‍ത്തകന്‍ ജീമോന്‍ റാന്നി, ജിന്‍സ് മാത്യു, പീറ്റര്‍ ചാഴികാടന്‍, കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു ജോസഫ് മാത്യു, മാധ്യമപ്രവര്‍ത്തക ഷിബി റോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു

പ്രവാസി കേരളാ കോണ്‍ഗ്രസ് ഹ്യൂസ്റ്റണ്‍ കോര്‍ഡിനേറ്ററും മാണി സാറിന്റെ വലം കയ്യുമായി നിരവധി വര്ഷം പ്രവര്‍ത്തിച്ച ജോര്‍ജ് കൊളച്ചേരില്‍മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു . പ്രവാസി കേരള കോണ്‍ഗ്രസ് ഹ്യൂസ്റ്റണ്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകര മാണിസാറിന്റെ ഭരണനൈപുണ്യതയും കര്‍ഷകസ്നേഹവും സംഘടനാ ശേഷിയും പ്രസംഗ ശൈലിയും കുടുംബസ്നേഹവും പ്രാസംഗികര്‍ എടുത്തുപറഞ്ഞു .മാണിസാറിന്റെ വിയോഗം തീര്‍ത്ത തീരാനഷ്ടത്തില്‍ അനുസ്മരണ മീറ്റിംഗില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
കെ എം മാണി അനുസ്മരണം ഹ്യൂസ്റ്റനിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക