Image

ഫാ മാത്യു ഇലവുങ്കല്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 12 April, 2019
ഫാ മാത്യു ഇലവുങ്കല്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസില്‍
ഡാളസ് :  ഫാ. മാത്യു ഇലവുങ്കല്‍ വിസി (ഡിവൈന്‍ സെന്റര്‍  മുരിങ്ങൂര്‍ ) നയിക്കുന്ന നോമ്പുകാല ധ്യാനം കൊപ്പേല്‍  സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019 )  
 ഏപ്രില്‍ 12, 13 ,14   തീയതികളില്‍ നടത്തപ്പെടുന്നു.  ഫാ. സ്‌കറിയ കലൂര്‍ നയിക്കുന്ന  മിഡില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഇംഗ്‌ളീഷ് ധ്യാനവും ഇതോടൊപ്പം നടക്കും. ബേബി സിറ്റിംഗ് സൗകര്യം ഉണ്ട്.
 
ധ്യാന സമയം

ഏപ്രില്‍ 12  വെള്ളി  വൈകുന്നേരം 5   മുതല്‍ 9 വരെ 
ഏപ്രില്‍ 13     ശനി   രാവിലെ  8  മുതല്‍ വൈകുന്നേരം 6:30  വരെ
ഏപ്രില്‍ 14     ഞായര്‍  രാവിലെ 9  മുതല്‍ മുതല്‍ 4  വരെ

ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍  അറിയിച്ചു.

ഫാ മാത്യു ഇലവുങ്കല്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക