Image

ഫൊക്കാന സമ്മേളനത്തിനു കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക ടൂര്‍ പാക്കേജ്

ഫ്രാന്‍സിസ് തടത്തില്‍ Published on 12 April, 2019
ഫൊക്കാന സമ്മേളനത്തിനു കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക ടൂര്‍ പാക്കേജ്
അറ്റ്‌ലാന്റിക് സിറ്റി: കസിനോ നഗരമായ അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കുന്ന ഫൊക്കാനയുടെ 19 മത് അന്തര്‍ദേശീയ സമ്മേളനത്തില്‍ ഇക്കുറി ഇന്ത്യയില്‍ നിന്ന് ഇന്ത്യയില്‍ നിന്നുള്ള അതിഥികളെ കൊണ്ടുവരാന്‍ ഫൊക്കാന അമേരിക്ക ടൂര്‍ പാക്കേജ് കൊണ്ടുവരുമെന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍. 2020 ലെ കണ്‍വെന്‍ഷന്‍ നടക്കുന്ന അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോസ് ആന്‍ഡ് റിസോര്‍ട്‌സില്‍ നടന്ന കണ്‍വെന്‍ഷന്‍ ആലോചനാ യോഗത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് വിസ സ്‌പോണ്‍സര്‍ ചെയ്യുന്നതുള്‍പ്പെടെ യാത്ര ക്രമീകരങ്ങളും മറ്റും ഫൊക്കാന ചെയ്തുകൊടുക്കും. രണ്ട് പേര് അടങ്ങുന്ന കുടുംബത്തിന് 5000 ഡോളര്‍ ആണ് ഫൊക്കാന ഈടാക്കുക.ഒരാള്‍ മാത്രമാണ് വരുന്നതെങ്കില്‍ 3000 ഡോളര്‍ നല്‍കിയാല്‍ മതി. കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷന്‍ , ഭക്ഷണം, താമസം എന്നിവ പാക്കേജില്‍ ഉള്‍പ്പെടും. വിമാനക്കൂലി, ആഭ്യന്തര യാത്ര, മറ്റു സ്ഥലങ്ങളിലെ താമസം എന്നിവയുടെ ചിലവുകള്‍ വരുന്നവര്‍ തന്നെ വഹിക്കണം. എന്നിരുന്നാലും അമേരിക്ക സന്ദര്‍ശിക്കാനുള്ള യാത്രസഹായങ്ങള്‍ ഫൊക്കാന ചെയ്തുകൊടുക്കുമെന്നും മാധവന്‍ നായര്‍ പറഞ്ഞു. വിസകള്‍ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കായി കോണ്‍സുലാര്‍ ജനറലിന്റെ ഓഫീസുമായി ധാരണയായതായി അദ്ദേഹം പറഞ്ഞു.

ഫൊക്കാനയുടെ വരവ് ചെലവ് കണക്കുകള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച ജനറല്‍ ബോഡി കോറം തികായത്തിതിനാലും ഓഡിറ്റ് പുനപരിശോധിക്കാനുമായി   മാറ്റി വച്ചു. ഫൊക്കാനയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയ മാധവന്‍ നായര്‍ പ്രത്യാശ നല്‍കുന്ന ഒരുപാടു കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ വിശകലനങ്ങളും നടത്തി. കേരള സര്‍ക്കാരുമായി സഹകരിച്ചു നടത്തി വരുന്ന ഭവനം പദ്ധതിയുടെ പുരോഗതി ദ്രുതഗതിയിലെന്നു പറഞ്ഞ മാധവന്‍ നായര്‍ ഉടന്‍ തന്നെ കുറഞ്ഞത് 10 വീടുകള്‍ എങ്കിലും നിര്‍മിച്ചു താക്കോല്‍ കൈമാറാന്‍ കഴിയുമെന്നും പറഞ്ഞു. ഫൊക്കാനയുടെ സ്വപ്ന പദ്ധതിയായ ഏഞ്ചല്‍ കണെക്ടിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും അതിന്റെ നേതൃത്വംനല്‍കുന്നത് താന്‍ തന്നെയാണെന്നും പറഞ്ഞു. കേരളത്തില്‍ ബിസിനസ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലോണ്‍, അടിസ്ഥാനസൗകര്യം എന്നിവ സര്‍ക്കാര്‍ തലത്തില്‍ ചെയ്തുകൊടുക്കുന്ന പദ്ധതിയാണ്ക ഏഞ്ചല്‍ കണക്ട്.

സംസ്ഥാന വിദ്യാഭ്യാസ വകൂപ്പിന്റെ സഹകരണത്തോടെ കേരളത്തിലെ സ്‌കൂള്‍ സിലബസില്‍ അമേരിക്കന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഫൊക്കാന മലയാളം അക്കാഡമി എന്ന് പേരിട്ടിരിക്കുന്ന ഈ ഓണ്‍ലൈന്‍ സ്‌കൂള്‍ ഭാഷക്കൊരു ഡോളര്‍ എന്ന പദ്ധതിയുടെ ചുവടു പിടിച്ചിട്ടായിരിക്കുമെന്നും മാധവന്‍ നായര്‍ പറഞ്ഞു.

ഫൊക്കാനയുടെ മറ്റു മാസ്റ്റര്‍ പദ്ധതികളുടെ പുരോഗതികള്‍ പിന്നാലെ അറിയിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഫൊക്കാനയുടെ നിലവിലുള്ള സാമ്പത്തിക ബാധ്യതകളും പ്രവര്‍ത്തന മൂലധങ്ങള്‍ക്കുമായി ധനസമാഹാര പരിപാടി സംഘടിപ്പിക്കുമെന്നും അറിയിച്ചു. പ്രമുഖ നടന്‍ ബാലചന്ദ്രമേനോന്‍ നേതൃത്വം നല്‍കുന്ന'പൂമരം' എന്ന പേരിലുള്ള ഹാസ്യ-സംഗീത- നൃത്ത പരിപാടി ഫൊക്കാന സ്‌പോണ്‍സര്‍ ചെയ്തു ഫൊക്കാനയുടെ കാനഡ ഉള്‍പ്പെടെയുള്ള വിവിധ റീജിയണുകള്‍ നടത്തുന്നതാണ്. മെയ് മാസത്തില്‍ എത്തുന്ന പൂമരം സംഘത്തിന്റെ ആദ്യ ഷോ ന്യൂജേഴ്സിയില്‍ ആയിരിക്കും. റീജിയണലുകളും ഫൊക്കാനയും ചെലവും ലാഭവും പങ്കിട്ടെടുക്കും. അതുവഴി റീജിയണുകള്‍ക്കും പ്രവര്‍ത്തന ഫണ്ട് ഉണ്ടാകുമെന്നും മാധവന്‍ നായര്‍ പറഞ്ഞു.

വന്‍ വിജയമായ ഫൊക്കാനയുടെ ഈ വര്‍ഷത്തെ കേരള കണ്‍വെന്‍ഷന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സെക്രട്ടറി ടോമി കൊക്കാടിന്റെ അധ്യക്ഷപ്രസംഗം ആരംഭിച്ചത്. ഗവര്‍ണര്‍ , മുഖ്യമന്ത്രി, പകുതിയോളം കാബിനറ്റ് മന്ത്രിമാര്‍, ഗവണ്മെന്റ് സെക്രട്ടറിമാര്‍, രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത കേരള കണ്‍വെന്‍ഷന്‍ ഏതൊരു അമേരിക്കന്‍ സംഘടനക്കും ഇന്നേവരെ ലഭിക്കാത്ത അംഗീകാരമാണെന്നും പറഞ്ഞു. 2020 ലെ കണ്‍വെന്‍ഷന്‍ അതിലും വന്‍ വിജയമാകുമെന്നു പ്രത്യാശ പ്രകടിപ്പിച്ച ടോമി കണ്‍വെന്‍ഷന്റെ വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്തു.

ഫൊക്കാന അംഗങ്ങള്‍ തെരെഞ്ഞെടുത്ത എക്‌സിക്യൂട്ടീവിനു അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്നും അവരുടെ അധികാരത്തെ അകാരണമായി ചോദ്യം ചെയ്യരുതെന്നും അനാവശ്യ വിവാദങ്ങളും വിമര്‍ശനങ്ങളും ഒഴിവാക്കി അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അവതരിപ്പിച്ച ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ഡോ.മാമ്മന്‍ സി വര്ഗീസ് പറഞ്ഞു. പരസ്പരം സഹകരിച്ചില്ലെങ്കില്‍ നാം എവിടെയുമെത്തുകയില്ലെന്ന് ഉത്ബോധിപ്പിച്ച അദ്ദേഹം കൊച്ചു കൊച്ചു കാര്യങ്ങള്‍ക്കായി സമയം കളയാനുള്ളതല്ല എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ എന്നും വ്യക്തമാക്കി. ഫൊക്കാനയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നവരെ പെരുമാറ്റ ചട്ടങ്ങളെക്കുറിച്ചു ബോധവത്കരിക്കേണ്ടതുണ്ട്. എല്ലാ കമ്മറ്റികള്‍ക്കും ഇതു ബാധകമാക്കണമെന്നും പറഞ്ഞ മാമ്മന്‍ സി അടുത്ത ഫൊക്കാന തെരെഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഹാന്‍ഡ്സ് ഓണ്‍ ട്രൈനിംഗ് നല്‍കുന്ന കാര്യം പരിഗണയിലാണെന്നും പറഞ്ഞു.

ഫൊക്കാനയുടെ കാര്യങ്ങള്‍ ലോകത്തെവിടെനിന്നും ചോദിച്ചറിയാന്‍ ഫോക്കനയുടെ ടോള്‍ ഫ്രീ നമ്പര്‍ ഉടന്‍ കൊണ്ടുവരുമെന്ന് കേരള കണ്‍വെന്‍ഷന്‍ പേട്രനും മുന്‍ പ്രസിഡന്റുമായ പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു.പലര്‍ വഴി തെറ്റായ വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനാണ്24 മണിക്കൂര്‍ സര്‍വീസ് ഉള്ള ടോള്‍ ഫ്രീ നമ്പര്‍ കൊണ്ടുവരുന്നത്. തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴിയും ചില പൈഡ് പത്രങ്ങള്‍ വഴിയും പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കണമെന്നും ഇത്തരക്കാരെ സൈബര്‍ സെല്ലിന് അനായാസം പിടികൂടാന്‍ കഴിയുമെന്നും തന്റെ അനുഭവം സാക്ഷ്യമാക്കി കറുകപ്പള്ളി പറഞ്ഞു, കേരള കണ്‍വെന്‍ഷനോടെ ഫൊക്കാന പിളരുമെന്നും കണ്‍വെന്‍ഷനില്‍ അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടാകുമെന്നും പറഞ്ഞു ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി തുടങ്ങിയവരുടെ ഓഫീസില്‍ വ്യാജ സന്ദേശം നല്‍കിയവരെ കണ്ടെത്തിയെന്നും നിയമാനുസൃതമായി തന്നെ അവരുടെ പേരുകള്‍ ഉടന്‍ പുറത്തു വിടുമെന്നും കറുകപ്പള്ളി വ്യക്തമാക്കി.

ഫൊക്കാനയുടെ ഭവനം പദ്ധതിക്കുള്ള ധനസമാഹാരം വന്‍ വിജയകരമായി നടന്നു വരികയാണെന്ന് പദ്ധിതിയുടെ ചുമതലയുള്ള ഫൊക്കാന ട്രഷറര്‍ സജിമോന്‍ ആന്റണി പറഞ്ഞു.ഈ പദ്ധതിയോട് സഹകരിച്ച പല അസോസിയേഷനുകളും ചെക്കുകള്‍ നല്‍കികഴിഞ്ഞു. ഇനിയുള്ള സംഘടനകള്‍ എത്രയും വേഗം ഫണ്ടുകള്‍ കൈമാറിയാല്‍ 100 വീട് എന്ന സ്വപ്ന പദ്ധതിയിലേക്കുള്ള ദൂരം വിദൂരമല്ലെന്നും സജിമോന്‍ പറഞ്ഞു. അടുത്ത ഫൊക്കാന സമ്മേളനം അറ്റ്‌ലാന്റിക് സിറ്റിയിലായതിനാല്‍ അന്യ സംസ്ഥാങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒരു പുതുമയായിരിക്കുമെന്നും അതിനാല്‍ കണ്‍വെന്‍ഷനില്‍ റെക്കോര്‍ഡ് രേങിസ്ട്രഷന്‍ പ്രതീക്ഷിക്കുന്നതായും സജിമോന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കണ്‍വെന്‍ഷന്റെ രെജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചടങ്ങില്‍ ഫൊക്കാന പ്രഥമ വനിതാ പ്രസിഡണ്ട് മറിയാമ്മ പിള്ളയില്‍ സ്വീകരിച്ചുകൊണ്ട് മാധവന്‍ നായര്‍ നിര്‍വഹിച്ചു.

ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടര്‍ വിനോദ് കെയര്‍കെ,  എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്ഗീസ്, 2020 ചെയര്‍മാന്‍ ജോയ് ചാക്കപ്പന്‍, ജോയിന്റ് സെക്രട്ടറി ഡോ. സുജ ജോസ്, ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസ്, വിമന്‍സ് ഫോറം പ്രസിഡന്റ് ലൈസി അലക്‌സ്,അഡിഷണല്‍ ജോയിന്റ് സെക്രട്ടറി ഷീല ജോസഫ്, മുന്‍ പ്രസിഡണ്ട് മറിയാമ്മ പിള്ള, കെ.സി.എഫ്. പ്രസിഡണ്ട് കോശി വര്ഗീസ്, മഞ്ച് സെക്രട്ടറി രഞ്ജിത്ത് പിള്ള, കെ.സി.സി. എന്‍ .എ പ്രസിഡന്റ് അജിത് കൊച്ചുകുട്ടി, നാഷണല്‍ കമ്മിറ്റി അംഗം ദേവസി പാലാട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫൊക്കാന ന്യൂജേഴ്സി- പെന്‍സില്‍വാനിയ റീജിയണല്‍ പ്രസിഡണ്ട് എല്‍ദോ പോള്‍ നന്ദി പറഞ്ഞു.

കാനഡ, ഫ്‌ലോറിഡ, ചിക്കാഗോ തുടങ്ങിയ ദൂര സ്ഥലങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഫൊക്കാന സമ്മേളനത്തിനു കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക ടൂര്‍ പാക്കേജ് ഫൊക്കാന സമ്മേളനത്തിനു കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക ടൂര്‍ പാക്കേജ് ഫൊക്കാന സമ്മേളനത്തിനു കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക ടൂര്‍ പാക്കേജ്
Join WhatsApp News
ജോയി കോരുത് 2019-04-12 12:23:44
കേരളത്തില്‍ സമ്മേളനങ്ങള്‍ക്ക്, ആളെ കൂട്ടാന്‍ ബംഗാളികളെ കൊണ്ടുവരുന്നതുപോലെയായല്ലോ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക