Image

ആര്‍.ജെ.ഡിയുമായി വീണ്ടും സഖ്യം ചേരാന്‍ നിതീഷ്​ കുമാര്‍ ആഗ്രഹിച്ചിരുന്നതായി റാബ്​റി ദേവി; നിഷേധിച്ച്‌ പ്രശാന്ത്​ കിഷോര്‍

Published on 13 April, 2019
ആര്‍.ജെ.ഡിയുമായി വീണ്ടും സഖ്യം ചേരാന്‍ നിതീഷ്​ കുമാര്‍ ആഗ്രഹിച്ചിരുന്നതായി റാബ്​റി ദേവി; നിഷേധിച്ച്‌ പ്രശാന്ത്​ കിഷോര്‍

ന്യൂഡല്‍ഹി: ആര്‍.ജെ.ഡിയുമായി വീണ്ടും സഖ്യം ചേരാന്‍ നിതീഷ്​ കുമാര്‍ ആഗ്രഹിച്ചിരുന്നതായും അതിനായി പ്രശാന്ത്​ കിഷോര്‍ പലതവണ ലാലു പ്രസാദ്​ യാദവുമായി കൂടിക്കാഴ്​ച നടത്തിയിട്ടുണ്ടെന്നുമുള്ള റാബ്​റി ദേവിയു​െട പ്രസ്​താവനയെ തള്ളി പ്രശാന്ത്​ കിഷോര്‍.

പൊതു ഓഫീസ്​ ദുരുപയോഗം ചെയ്​തതിനും ഫണ്ട്​ ക്രമക്കേടിനും കുറ്റം ചുമത്ത​െപ്പട്ടവര്‍ സത്യത്തിന്‍െറ കാവലാളാണെന്ന്​ അവകാശപ്പെടുന്നു - പ്രശാന്ത്​ കിഷോര്‍ ട്വീറ്റ്​ ചെയ്​തു. ലാലു പ്രസാദ് യാദവിനെ അഭിസംബാധന ചെയ്​തുകൊണ്ടുള്ള ട്വീറ്റില്‍​, എന്നോടൊപ്പം മാധ്യമങ്ങള്‍ക്ക്​ മുന്നിലിരുന്നാല്‍ എനിക്കും നിങ്ങള്‍ക്കുമിടയില്‍ എന്താണ്​ സംഭവിച്ചതെന്ന് എല്ലാവര്‍ക്കും മനസിലാകും. ആര്​ ആര്‍ക്കാണ്​ വാഗ്​ദാനം നല്‍കി​െതന്നും തെളിയുമെന്നും പ്രശാന്ത്​​ പറഞ്ഞു.

പ്രശാന്ത്​ കിഷോര്‍ ഞങ്ങളു​െട വീട്ടില്‍ അഞ്ചു തവണ വന്നിട്ടുണ്ട്​. ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ നിന്ന്​ ഇറക്കിവിടുക വരെ ചെയ്​തിട്ടുണ്ട്​. അയാള്‍ നുണയനാണ്​. രണ്ടു പാര്‍ട്ടികളും തമ്മില്‍ ​േയാജിക്കാന്‍ ആഗ്രഹിക്കുന്നതു​െകാണ്ട്​ നിതീഷാണ് തന്നെ അയച്ചതെന്നാണ്​ അയാള്‍ പറഞ്ഞത്​. എന്നാല്‍ ഞങ്ങള്‍ പ്രതിഷേധിച്ചു. ഞങ്ങള്‍ നിതീഷിനെ വിശ്വസിക്കില്ല - റാബ്​റി പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക