Image

മിസ്‌ എര്‍ത്ത്‌ നിക്കോള്‍ ഫെരിയയ്‌ക്ക്‌ വാഷിംഗ്‌ടണില്‍ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 06 July, 2011
മിസ്‌ എര്‍ത്ത്‌ നിക്കോള്‍ ഫെരിയയ്‌ക്ക്‌ വാഷിംഗ്‌ടണില്‍ സ്വീകരണം നല്‍കി
വാഷിംഗ്‌ടണ്‍ ഡി.സി: ഇന്ത്യക്കാരിയും 2010-ലെ മിസ്‌ എര്‍ത്തുമായ നിക്കോള്‍ ഫെരിയയ്‌ക്ക്‌ ജൂണ്‍ 29-ന്‌ വാഷിംഗ്‌ടണിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം സ്വീകരണം നല്‍കി.

ഇന്ത്യയിലെ ഗോവ സ്വേദേശിയായ നിക്കോള്‍ ഫെരിയ 2010-ല്‍ വിയറ്റ്‌നാമില്‍ വെച്ച്‌ നടന്ന മത്സരത്തിലാണ്‌ മിസ്‌ എര്‍ത്തായി തെരഞ്ഞെടുക്കപ്പെട്ടത്‌. അതിനുമുമ്പ്‌ ഫെമിന മിസ്‌ ഇന്ത്യ എര്‍ത്തായും 2010-ല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജൂണ്‍ 29-ന്‌ വാഷിംഗ്‌ടണിലെ പോട്ടോമാക്കില്‍ നടന്ന സ്വീകരണം നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്‍സാണ്‌ ഒരുക്കിയത്‌. എംബസി ഓഫ്‌ ഇന്ത്യയും, യുണൈറ്റഡ്‌ വേയും സ്‌പോണ്‍സര്‍മാരായിരുന്നു. മാരണ്‍ ഫൂല്‍ സ്വാഗതം ആശംസിച്ച ചടങ്ങിന്‌ ഡോ. ശംഭൂ ബാനിക്ക്‌ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായിരുന്നു. ഇന്ത്യന്‍ എംബസിയിലെ മിനിസ്റ്റര്‍ ഓഫ്‌ പ്രസ്‌, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ ആയ ഡോ. വിരേന്ദര്‍ പോള്‍, യുണൈറ്റഡ്‌ വേയുടെ ഷെര്‍വുഡ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടര്‍ മൈക്കിള്‍ തോര്‍ട്ടണ്‍, റോമ ബോസ്‌, നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്റ്‌ ബിനോയി തോമസ്‌ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

തുടര്‍ന്ന്‌ മിസ്‌ എര്‍ത്ത്‌ നിക്കോള്‍ ഫെരിയയ്‌ക്ക്‌ പ്രൈഡ്‌ ഓഫ്‌ ഇന്ത്യ അവാര്‍ഡ്‌ നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്റ്‌ ബിനോയി തോമസ്‌ സമ്മാനിച്ചു. മിസ്‌ എര്‍ത്താണ്‌ യുണൈറ്റഡ്‌ നേഷന്‍സിന്റെ എന്‍വയോണ്‍മെന്റ്‌ പ്രോഗ്രാമുകളുടെ സ്‌പോക്ക്‌ പേഴ്‌സണായി പ്രവര്‍ത്തിക്കുന്നത്‌.
മിസ്‌ എര്‍ത്ത്‌ നിക്കോള്‍ ഫെരിയയ്‌ക്ക്‌ വാഷിംഗ്‌ടണില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക